city-gold-ad-for-blogger

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് ജനങ്ങളെ വലച്ചു

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് ജനങ്ങളെ വലച്ചു
കാസര്‍കോട്: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് ജനങ്ങളെ വലച്ചു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും അഞ്ച് ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. പുത്തൂരിലേക്ക് ഒരു ഷെഡ്യൂളും, മംഗലാപുരത്തേക്ക് രണ്ട് ഷെഡ്യൂളും, കാഞ്ഞങ്ങാട് ചന്ദ്രഗിരി വഴി രണ്ട് ഷെഡ്യൂളുമാണ് ഓപ്പറേറ്റ് ചെയ്തത്.

ദേശീയ പാത വഴി പയ്യന്നൂരില്‍ നിന്നും, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയത് ജനങ്ങളുടെ യാത്രാ ദുരിതത്തിന് അല്‍പം പരിഹാരമുണ്ടാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായും സര്‍വീസ് നടത്തില്ലെന്ന് കരുതി പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നതിനാല്‍ ബസുകളില്‍ തിരക്ക് കുറവായിരുന്നു. പയ്യന്നൂരില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ശക്തമായ പോലീസ് സന്നാഹം എത്തിയാണ് സര്‍വീസ് നടത്തിയ ബസുകളെ കടത്തിവിട്ടത്. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ചൊവ്വാഴ്ച സൂചന പണിമുടക്ക് നടത്തിയത്.
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് ജനങ്ങളെ വലച്ചു
അതേ സമയം പ്രൈവറ്റ് ബസുകളുടെ സമരം രണ്ടാം ദിവസവും തുടരുകയാണ്. ഉള്‍പ്രദേശങ്ങളെയാണ് സ്വകാര്യ ബസ് സമരം കൂടുതലായും ബാധിച്ചത്. സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ബസ് സമരംമൂലം താറുമാറായി.

Keywords : Kasaragod, KSRTC, Strike, Kerala, Puthur, Kanhagad, Mangalore, National Highway, State Highway, Service, Kasargodvartha, Malayalam News, KSRTC bus strike hits kasaragod. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia