city-gold-ad-for-blogger

ജ­ബ്ബാര്‍ വ­ധ­ക്കേ­സിലെ പ്ര­തി­യു­ടെ മ­ക­ളു­മാ­യി ബ്രോ­ക്കര്‍ നാ­ടു­വി­ട്ടു

 ജ­ബ്ബാര്‍ വ­ധ­ക്കേ­സിലെ പ്ര­തി­യു­ടെ മ­ക­ളു­മാ­യി ബ്രോ­ക്കര്‍ നാ­ടു­വി­ട്ടു
ബ­ദി­യ­ഡു­ക്ക: ജ­ബ്ബാര്‍ വ­ധ­ക്കേ­സിലെ പ്ര­തി­യു­ടെ മ­ക­ളു­മാ­യി ബ്രോ­ക്കര്‍ നാ­ടു­വി­ട്ടു. ഇ­തേ തു­ടര്‍­ന്ന്
പ­തി­നേ­ഴു­കാ­രിയാ­യ മക­ളെ കാ­ണാ­നി­ല്ലെ­ന്ന മാ­താ­വി­ന്റെ പ­രാ­തി­യില്‍ ബ­ദി­യ­ഡുക്ക പോ­ലീ­സ് കേ­സെ­ടുത്തു. ബ­ദി­യ­ഡു­ക്ക വി­ദ്യാ­ഗി­രി റോ­ഡില്‍ ബാ­റ­ഡു­ക്ക­യി­ലെ ക്വാര്‍­ടേ­ഴ്‌­സില്‍ താ­മ­സി­ക്കു­ന്ന ആ­സ്യു­മ്മ­യാ­ണ് പ­രാ­തി­ നല്‍­കി­യത്.

വ്യാഴാഴ്ച   രാ­വി­ലെ മു­തല്‍ മ­കള്‍ സ­ഫ്രീന­യെ കാ­ണാ­നി­ല്ലെ­ന്നാ­ണ് ആ­സ്യു­മ്മ­യു­ടെ പ­രാതി. കോ­ളിള­ക്കം സൃ­ഷ്ടി­ച്ച പെര്‍­ള ജ­ബ്ബാര്‍ വധക്കേ­സില്‍ ശി­ക്ഷി­ക്ക­പ്പെ­ട്ട് ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലില്‍ ക­ഴി­യു­ക­യാ­ണ് സ­ഫ്രീ­ന­യു­ടെ പി­താ­വ് നീ­ല­ഗി­രി മൊ­യ്തു.

എ­ന്നാല്‍ കാ­ണാതാ­യ സ­ഫ്രീ­ന ബ­ദി­യ­ഡു­ക്ക­യി­ലെ ഒ­രു ബ്രോ­ക്കറി­നോ­ടൊ­പ്പം ക­ഴി­യു­ക­യാ­ണെ­ന്ന് ബ­ദി­യ­ഡുക്ക പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടുണ്ട്. ഇ­യാള്‍­ക്ക് ഭാ­ര്യയും മൂ­ന്ന് മ­ക്ക­ളു­മുണ്ട്. താനും സ­ഫ്രീ­നയും പ്ര­ണ­യ­ത്തി­ലാ­ണെന്നും വി­വാ­ഹം ക­ഴി­ക്കാ­നാ­ണ് നാ­ട്ടു­വി­ട്ട­തെന്നും ബ്രോ­ക്കര്‍ അ­ടു­ത്ത സു­ഹൃ­ത്തു­ക്ക­ളോ­ട് പ­റ­ഞ്ഞ­തായും പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­ട്ടു­ണ്ട്. കൊ­ല­ക്കേ­സ് പ്ര­തിയാ­യ ആ­ളു­ടെ മ­ക­ളെയും കൊ­ണ്ട് നാ­ടു­വി­ട്ട സംഭ­വം നാ­ട്ടില്‍ ചര്‍­ച്ചാ­വി­ഷ­യ­മാ­യി­ട്ടുണ്ട്.

Keywords:  Murder-case, Badiyadukka, Missing, Complaint, Police, Case, Kannur, Jail, Father, Wife, Childrens, Marriage, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia