ഉറഞ്ഞാട്ടത്തിന്റെ രൗദ്രതയില്‍ പതിനഞ്ചുകാരന്റെ വിഷ്ണുമൂര്‍ത്തി അരങ്ങേറ്റം
Jan 29, 2013, 16:55 IST
അജാന്നൂര്‍: പട്ടും വളയും വിരുതും വാങ്ങാന്‍ പ്രാപ്തനാണെന്ന് തെളിയിച്ചു കൊണ്ട് പതിനഞ്ചുകാരന്റെ തെയ്യക്കോലം ശ്രദ്ധേയമായി.
നവനീത്ശശി എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനത്ത് ശ്രീപാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിന് വിഷ്ണൂമൂര്‍ത്തി കോലമായി അരങ്ങേറ്റം നടത്തിയത്. നൃത്തഭംഗിയും ഭാവഭംഗിയും കൊണ്ട് മുഴുവനാളുകളുടെയും പ്രശംസ പിടിച്ചുപറ്റി.
ആറാം വയസുമുതല്‍ കര്‍ക്കടകകോലം കെട്ടിയാടിത്തുടങ്ങിയ നവനീത് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മികച്ച വാദ്യകലാകാരന്‍ കൂടിയായാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ സംഘത്തിലെ അംഗമായിരുന്നു.

മധുരക്കാട്ട് ഉദയവര്‍മന്‍ പെരുമലയന്‍ തറവാട്ടംഗവും പ്രശസ്ത തെയ്യം കലാകാരനായിരുന്ന കേളുപണിക്കരുടെ കൊച്ചുമകനാണ് ഈ കലാകാരന്‍. മാവുങ്കാല്‍ മില്‍മ ജീവനക്കാരനും തെയ്യം കലാകാരനുമായ അടോട്ട് ശശിപണിക്കരുടെയും സുഗന്ധിയുടെയും മകനാണ്.
Keywords: Ajanur, Theyyam, Artist, Plus two, Student, Kasaragod, Kerala, Malayalam news