യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം
Dec 13, 2012, 12:18 IST
കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢ ഗംഭീരമായ തുടക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോണ്‍ഫിഡന്റ് ഗ്രൗണ്ടിലെ സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി.ടി. അഹ്മദലി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.
സമ്മേളന നഗരിയിലേക്ക് പതാകയും കൊടിമരവും ബുധനാഴ്ച എത്തിച്ചിരുന്നു. കൊടിമരം ആരിക്കാടിയിലെ അസ്ഹറിന്റെ വീട്ടില്‍ നിന്നും ഹരിത പതാക ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖിന്റെ വീട്ടില്‍ നിന്നുമാണ് എത്തിച്ചത്.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബഷീര്‍ വെള്ളിക്കോത്ത് പ്രാര്‍ത്ഥന നടത്തി. മുസ്ലീ ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, മെട്രോ മുഹമ്മദ് ഹാജി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, മമ്മു ചാല, അഷ്‌റഫ് എടനീര്‍, എ.ജി.സി. ബഷീര്‍, എ.കെ.എം.അഷ്‌റഫ്, എം.എസ്. മുഹമ്മദ് കുഞ്ഞി, എം.പി. ഷാഫി, എ. ജലീല്‍, ഷാഫി കട്ടക്കാല്‍, എം.പി. ജാഫര്‍, യൂസഫ് ഉളുവാര്‍, സി.എല്‍. റഷീദ് ഹാജി, ടി.ഡി. കബീര്‍, മൂസാ ബി. ചെര്‍ക്കളം, മുഹമ്മദ് കുഞ്ഞി ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുനീര്‍ ചെര്‍ക്കള, അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, ഷെബീര്‍ കീഴൂര്‍ തുടങ്ങി നിരവധി നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.
തുടര്‍ന്ന് ഉല്‍ഘാടനം പാണക്കാട് സയ്യദ് മുനുവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി. സെയ്തലവി മുഖ്യ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉല്‍ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തും.
വൈകിട്ട് ആറുമണിക്ക് നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ കൂട്ടായ്മ നടക്കും. യൂത്തലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉല്‍ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിക്കും.ഹാഷിം അരിയില്‍ വിഷയാവതരണം നടത്തും.
Keywords: Youth League dist meet inaugurated, Youth League, kasaragod, C.T Ahmmed Ali, Inaugration, Kerala, Malayalam News, Kerala Vartha







