ലോക വികലാംഗ ദിനം ആചരിച്ചു
Dec 8, 2012, 16:54 IST
ചെര്‍ക്കള: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ ബധിര വിദ്യാലയത്തില്‍ ലോക വികലാംഗ ദിനം ആചരിച്ചു. വികലാംഗരുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറി. സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കെ. പ്രദീപ്കുമാര്‍, മമതാ ദിവാകര്‍, സി.എച്ച. മുഹമ്മദ്കുഞ്ഞി ചായിന്റടി, ബി. സദാന്ദന്, കെ. അബ്ദുര്‍ റഹ്മാന് പ്രസംഗിച്ചു.
Keywords : Kasaragod, Cherkala, Inauguration, District Collector, N.A.Nellikunnu, Handicap day, Marthoma Badira Vidyalayam, P.S. Mohammed Sageer, P.P. Shyamala Devi, K. Pradeep Kumar, Mamatha Divakar, Kerala, Malayalam News.







