നഗരമാലിന്യങ്ങള്‍ റോഡില്‍; തീറ്റതേടി കന്നുകാലികളും നായ്ക്കളും നഗരത്തില്‍
Dec 21, 2012, 11:33 IST
കാസര്‍കോട്: നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ മാലിന്യങ്ങളുടെ സ്ഥാനം റോഡിലായി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡിലും റോഡരികിലും മറ്റും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. പ്രസ്ക്ലബ്ബിലേക്കുള്ള റോഡില്‍ വരെ പ്ലാസ്റ്റിക്കില്‍ കെട്ടിയ ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലാണ്. പ്രസ് ക്ലബ്ബ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊണ്ടുതള്ളിയിരിക്കുന്ന മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളെയും വഴിയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. ഇവിടെനിന്നുള്ള മാലിന്യം റോഡിലേക്കുവരെ നിരന്ന് കിടക്കുകയാണ്.
എം.ജി. റോഡിന്റെ പല ഭാഗത്തും മാലിന്യങ്ങള്‍ അലസമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
മാലിന്യങ്ങള്‍ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ സംസ്കരിക്കണമെന്ന കോടതി ഉത്തരവിന്റെ മറവില്‍ നഗരസഭ മാലിന്യ സംസ്ക്കരണം തന്നെ നിര്‍ത്തിവെച്ച മട്ടാണ്. വ്യാപാരികളും മറ്റും മാലിന്യങ്ങള്‍ റോഡരികില്‍ അല്പാല്പമായി കത്തിക്കുന്നുണ്ടെങ്കിലും അത് പ്രായോഗിക തലത്തില്‍ വിജയിച്ചിട്ടില്ല. ഹോട്ടലുകളില്‍ നിന്നും പഴം- പച്ചക്കറി കടകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും മറ്റുമുള്ള അവശിഷ്ടങ്ങള്‍ പലരും പ്ലാസ്റ്റിക് കവറുകളിലാക്കിയും അല്ലാതെയും തുറന്ന സ്ഥലത്ത് കൊണ്ടു തള്ളുന്ന സ്ഥിതിയാണ്. ഇത് തിന്നാന്‍ കന്നുകാലികളും തെരുവ് നായ്ക്കളും കൂട്ടത്തോടെ നഗരത്തില്‍ ഇറങ്ങിയിട്ടുണ്ട്.
കോടതി വിധിയെ തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കാനും പിഴയീടാക്കാനും മുനിസിപ്പല്‍ അധികൃതര്‍ രംഗത്തുണ്ടായിരുന്നപ്പോള്‍ ഒരുപരിധിവരെ നഗരത്തില്‍ കന്നുകാലി ശല്യത്തിന് കുറവുണ്ടായിരുന്നു. ഇപ്പോള്‍ ബസ് സ്റ്റാന്‍ഡുകളിലും റോഡുകളിലും മറ്റും കന്നുകാലികളുടെ താവളമാണ്.
നഗരസഭ ഏറെക്കാലം മാലിന്യം കൊണ്ടു തള്ളിയിരുന്ന കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഒരു വര്‍ഷത്തിലേറെയായി മാലിന്യങ്ങള്‍ കൊണ്ടിടുന്നില്ല. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അത്. മാലിന്യ സംസ്ക്കരണത്തിന് അത്യാധുനിക രീതിയിലുള്ള പദ്ധതികള്‍ കൊണ്ടു വരുമെന്ന് നഗരസഭ വര്‍ഷം തോറും പറയുമെങ്കിലും അതൊന്നും പ്രായോഗിക തലത്തിലേക്ക് എത്താത്തപ്പോഴാണ് കേളുഗുഡ്ഡെ നിവാസികള്‍ അവിടെ മാലിന്യം തള്ളുന്നത് തടഞ്ഞത്. അങ്ങനെയിരിക്കെയാണ് കോടതി ഉത്തരവും വന്നത്.
നഗരസഭയുടെ അധീനതയിലുള്ള കൊല്ലങ്കാനത്തെ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനെ പരിസരവാസികള്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്ന് മാലിന്യം എവിടെയും തള്ളാന്‍ വഴികാണാത്തതിനാല്‍ നഗരത്തില്‍ ദിവസങ്ങളോളം ശുചീകരണം തടസ്സപ്പെട്ടു. അതിനിടെ മാലിന്യങ്ങള്‍ അതിന്റെ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ സംസ്ക്കരിക്കാനും ജില്ലാതലത്തില്‍ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശമുണ്ടായി. അതോടെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ക്രമേണ തലയൂരുകയായിരുന്നു.
അതിനിടെ മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ തുറന്ന സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടതിനെതിരേയും എതിര്‍പ്പ് ഉയര്‍ന്നു. അപ്പോള്‍ ബാങ്കോട്ടെ ഒഴിഞ്ഞ പറമ്പില്‍ മാലിന്യം കൊണ്ടിട്ടു. എന്നാലും ശുചീകരണം ഇപ്പോഴും കാര്യക്ഷമമാക്കിയിട്ടില്ല. പോരാത്തതിന് മാലിന്യപ്രശ്നം അനുദിനം വഷളാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
Keywords: Waste, Road, Kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road