കാസര്‍കോട്: ഡിസംബര്‍ ആറിന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട് താലൂക്കില്‍ പോലീസ് കനത്ത് സുരക്ഷ ഏര്‍പ്പെടുത്തി.
മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ അപ്രഖ്യാപിത ഹര്‍ത്താലോ, മറ്റു അനിഷ്ട സംഭവങ്ങളും ഇത്തവണയെങ്കിലും ഒഴിവാക്കാന്‍ വേണ്ടിയാണ് പോലീസ് നടപടി ശക്താമാക്കിയത്. വ്യാഴാഴ്ച സര്‍വീസ് നടത്തുന്ന സ്വകാര്യ-കെ.എസ്..ആര്‍.ടി.സി. ബസുകളില്‍ പോലീസിനെ യൂണിഫോമില്‍ നിയോഗിക്കും. സെന്‍സിറ്റീവ് പ്രദേശങ്ങളില്‍കൂടി സര്‍വീസ് നടത്തുന്ന ബസുകളില്‍ ഒന്നില്‍കൂടുതല്‍ പോലീസിനെ നിയോഗിക്കും.
ബുധനാഴ്ച വൈകുന്നേരം ആറുമുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. റോഡിലിറങ്ങുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. 25ല്‍ പരം യൂണിറ്റുകള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പട്രോളിംങ്ങ് നടത്തും. 500റോളം പോലീസിനെ താലൂക്കില്‍ വിന്യസിച്ചിട്ടുണ്ട്. സര്‍വ സന്നാഹങ്ങളോടെയായിരിക്കും പട്രോളിങ്ങ്. പട്രോളിങ്ങ് വാഹനത്തില്‍ വീഡിയോഗ്രാഫര്‍മാരുണ്ടാകും. പട്രോളിങ്ങ് വാഹനം കടന്നുപോകുന്ന സ്ഥലങ്ങളിലെ എല്ലാ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തും. വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. ജില്ലയിലെ പോലീസ് ഓഫീസര്‍മാരെയെല്ലാം കാസര്‍കോട്ട് നിയോഗിക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ വിവധ സ്ഥലങ്ങളില്‍ ഡോഗ്‌സ്‌കോഡും, ബോംബ് സ്‌കോഡും പരിശോധന നടത്തി. പരിശോധന ബുധനാഴ്ചയും നടന്നു. അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
Keywords: Police, Bus, KSRTC, Road, Attack, Check-post, Vehicle, kasaragod, Kerala, Hidden camera, Bike, Police checking, Bomb squad, December 6, Police tightens security