മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും: നിയമസഭാസമിതി
Dec 27, 2012, 19:43 IST
കാസര്‍കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അവരുടെ സമഗ്രമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിംഗില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം ഹൊസബെട്ടുവില്‍ പുറമ്പോക്ക് ഭൂമിയില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് നിയമ തടസ്സമില്ലെങ്കില്‍ പട്ടയം നല്‍കാനും അല്ലെങ്കില്‍ പകരം ഭൂമി നല്‍കാനും നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കും. ബേക്കല്‍ കടപ്പുറത്ത് ക്ഷേത്രം അനുവദിക്കുന്ന ഒരു ഏക്കര്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മ്മിച്ചു ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്നതാണ്. ജില്ലയില്‍ സുനാമി പുനരധിവാസ പദ്ധതിയനുസരിച്ചു നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള 270 വീടുകളില്‍ 210 എണ്ണത്തിന്റെ പണി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വീടുകളില്‍ താമസിക്കുന്നവരുടെ പ്രശ്നങ്ങല്ക്ക് പരിഹാരം ഉണ്ടാക്കും. ഫ്ളാറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ മത്സ്യ വിപണന-വിതരണക്കാര്‍ക്കും അനുവദിക്കണമെന്ന് സമിതി മുമ്പാകെ സംഘടനാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. വിപണനക്കാര്‍ക്ക് ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്തണം. കാസര്‍കോട് നഗരത്തിലെ മീന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി തയ്യാറായ 2.60 കോടി രൂപയുടെ പദ്ധതിക്കുണ്ടായിട്ടുളള തടസ്സങ്ങള്‍ നീക്കണമെന്ന് മുനിസിപ്പാലിറ്റി പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ഹാര്‍ബര്‍ പ്രവൃത്തിയുടെ പ്രശ്നങ്ങള്‍ അധികൃതര്‍ സമിതി മുമ്പാകെ അവതരിപ്പിച്ചു. നിര്‍മ്മാണ പ്രവൃത്തിക്ക് 29.7 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 19 കോടി രൂപയുടെ പുലിമൂട്ട് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് കോടിയുടെ പ്രവൃത്തിക്കുളള ടെണ്ടര്‍ നടപടിയായി. പുലിമുട്ട് നിര്‍മ്മാണത്തിന്റെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നിലച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ രണ്ട് കോടിയോളം രൂപാ വേണ്ടിവരും.
സിറ്റിംഗില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് (ഉദുമ), ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, റവന്യു,ഫിഷറീസ്,മത്സ്യഫെഡ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Fisher men, Sitting, Collectorate, Kasaragod, Kerala, Malayalam news