ജില്ലാ സമ്മേളനം: മുനിസിപ്പല്‍ യൂത്ത് ലീഗ് സ്‌നേഹ സന്ധ്യ ശനിയാഴ്ച
Dec 6, 2012, 16:20 IST
കാസര്‍കോട്: 13,14,15 തീയതികളില്‍ നടത്തുന്ന മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം മുനിസിപ്പല്‍ കമ്മിറ്റി ഒരുക്കുന്ന സ്‌നേഹ സന്ധ്യ 2012 ശനിയാഴ്ച അഞ്ച് മണി മുതല്‍ പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കും.
പ്രാസ്ഥാനിക ഗാനം, മാപ്പിലപ്പാട്ട്, ഒപ്പന, തിരുവാതിരക്കളി, മൈംഷോ, മിമിക്രി, കിച്ചണ്‍ മ്യൂസിക്, ഖവാലി തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ നടക്കും.
മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. കലാ സ്‌നേഹികള്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭ്യര്‍ത്ഥിച്ചു.
മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. കലാ സ്‌നേഹികള്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Muslim Youth League, MYL, Mappilapattu, Stage program, District meet, Sneha Sandhya 2012, Malayalam News, Kerala Vartha.