city-gold-ad-for-blogger

കാ­ന­ത്തൂര്‍ നാല്‍­വര്‍ ദൈ­വ­സ്ഥാ­നം ക­ളി­യാ­ട്ടം 27 മു­തല്‍ ജ­നു­വ­രി 2 വ­രെ

കാ­ന­ത്തൂര്‍ നാല്‍­വര്‍ ദൈ­വ­സ്ഥാ­നം ക­ളി­യാ­ട്ടം 27 മു­തല്‍ ജ­നു­വ­രി 2 വ­രെ

കാസര്‍­കോട്: കാ­ന­ത്തൂര്‍ ശ്രീ നാല്‍­വര്‍ ദൈ­വ­സ്ഥാ­ന­ത്തില്‍ പൗ­രാ­ണി­ക­മാ­യി ധ­നു­മാസ­ത്തില്‍ ആ­ഘോ­ഷി­ക്കു­ന്ന ക­ളി­യാ­ട്ട മ­ഹോ­ത്സ­വം 2012 ഡി­സം­ബര്‍ മാ­സം 27 മു­തല്‍ 2013 ജ­നുവ­രി ര­ണ്ടുവ­രെ ന­ട­ക്കു­മെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

ക­ളി­യാ­ട്ട മ­ഹോ­ത്സ­വ­ത്തി­ന്റെ ഫ­ല­പ്ര­ദമാ­യ ന­ട­ത്തി­പ്പി­നു­വേ­ണ്ട ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യ­താ­യി ഭാ­ര­വാ­ഹി­കള്‍ അ­റി­യിച്ചു.ഡി­സം­ബര്‍ 27 ന് വൈ­കു­ന്നേ­രം നാ­ലു­മ­ണി­ക്ക് മ­ഹോ­ത്സ­വ­ത്തി­ന് ആ­രം­ഭം കു­റി­ച്ച് ശ്രീ നാല്‍­വര്‍ ദൈ­വ­ങ്ങ­ളു­ടെ സ­ന്നി­ധി­ക­ളാ­യ കാ­ന­ത്തൂര്‍ കൊ­ട്ടാരം, ക­ള­രി­വീ­ട് പ­ടി­പ്പു­ര, കാ­വ് എ­ന്നി­വി­ട­ങ്ങ­ളില്‍ ബ്ര­ഹ്മശ്രീ ഇ­രി­വില്‍ കേ­ശ­വ ത­ന്ത്രി­ക­ളു­ടെ­നേ­തൃ­ത്വ­ത്തില്‍ ശു­ദ്ധി­കല­ശം പ്രാര്‍ത്ഥ­ന­യോ­ടെ പ­രി­പാ­ടി­കള്‍ ആ­രം­ഭി­ക്കും. തു­ടര്‍­ന്ന് ത­റ­വാ­ട്ടു­കാ­രു­ടെയും വ്ര­ത­ക്കാ­രാ­യ ക­ഴ­ക­ക്കാ­രു­ടെയും സാ­ന്നി­ധ്യ­ത്തില്‍ ക­ള­രി­വീ­ട്ടില്‍ ത­റ­വാ­ട്ട് കാ­ര­ണ­വര്‍ ദൈ­വ­കോ­ല­ധാ­രി­കള്‍­ക്ക് അ­ട­യാ­ളം നല്‍­കും.

ഡി­സം­ബര്‍ 28 ന് രാ­വി­ലെ കള­രി കൊട്ടാ­ര സ­ന്നി­ധി­യി­ലെ ആ­ന­പ്പ­ന്തല്‍ അ­ല­ങ്ക­രി­ക്കല്‍, 3.30 ന് മൂ­ല­സ്ഥാ­നം കാ­വില്‍ നി­ന്ന് തി­രു­വാ­യു­ധ­ങ്ങളും ഭ­ണ്ഡാ­ര­ങ്ങളും കൊ­ട്ടാ­ര­ത്തി­ലേ­ക്ക് എ­ഴു­ന്നെ­ള്ളി­ക്കല്‍ തു­ടര്‍­ന്ന് ഇ­ള­യോര്‍ ദൈ­വ­ങ്ങ­ളു­ടെ ദര്‍ശ­ന ­ആ­രം­ഭവും ക­ള­രി­വീ­ട്ടി­ലേ­ക്കു­ള്ള പു­റ­പ്പാടും ന­ട­ക്കും.

ഡി­സം­ബര്‍ 29 ന് പു­ലര്‍­ച്ചെ നാ­ലി­ന് ചാ­മു­ണ്ടി ദൈ­വ­ദര്‍­ശ­നാ­രംഭം, തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലേ­ക്കു­ള്ള പു­റ­പ്പാ­ട്. 8.30 ന് പ­ഞ്ചുര്‍­ളി(ഉ­ഗ്ര­മൂര്‍ത്തി) ദൈ­വ­ദര്‍­ശ­നാ­രംഭം, സ­ന്ധ്യ­യ്­ക്ക് മൂ­ത്തോര്‍ ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രംഭം. തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലേ­ക്കു­ള്ള പു­റ­പ്പാട്.

രാത്രി എ­ട്ടു­മ­ണി­ക്കു­ശേ­ഷം ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെയും കാ­ന­ത്തൂര്‍ കാ­ന­ത്തി­ങ്കാല്‍ ശ്രീ വ­യ­നാ­ട്ടു­കു­ലവന്‍ ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെയും ശ്രീ മൂ­ത്തോര്‍ ദൈ­വ­ങ്ങ­ളു­ടെ മു­മ്പാ­കെ­യു­ള്ള കൂ­ടി­ക്കാ­ഴ്­ച.തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലെ ക­രി­മ­രു­ന്ന് പ്ര­യോഗം.

കൊ­ട്ടാ­ര­ത്തി­ല്‍ ബം­ബേ­രിയന്‍, മാ­ണി­ച്ചി തെ­യ്യ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം ന­ട­ക്കും.രാ­ത്രി 11.30 ന് കൊ­ട്ടാ­ര­ത്തില്‍ നിന്നും ക­ള­രി­വീ­ട്ടി­ലേ­ക്ക് അ­ന്തി­വിള­ക്ക് എ­ഴു­ന്ന­ള്ള­ത്ത്.ഡി­സം­ബര്‍ 30 ന് രാ­വി­ലെ ര­ക്തേ­ശ്വ­രി ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം. 7.30 ന് കു­ണ്ട­ങ്ക­ല­യന്‍ ദൈ­വ­ങ്ങ­ളു­ടെ പു­റ­പ്പാ­ട്. 9.30 ന് പ­ഞ്ചുര്‍­ളി(ഉ­ഗ്ര­മൂര്‍ത്തി) ദൈ­വ­ദര്‍­ശ­നാ­രംഭം.

ഡി­സം­ബര്‍ 31 ന് രാ­വി­ലെ ര­ക്തേ­ശ്വ­രി ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം. 11 മ­ണി­ക്ക് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തില്‍ വെ­ച്ച് അ­നു­ഗ്ര­ഹം നല്‍­കി തി­രു­മു­ടി ധ­രി­ച്ച് കൊ­ട്ടാ­ര­ത്തി­ലേ­ക്കു­ള്ള എ­ഴു­ന്ന­ള്ള­ത്ത്.തു­ടര്‍­ന്ന് തു­ലാ­ഭാ­രം. 2.30 മു­തല്‍ വി­ഷ്­ണു­മൂര്‍­ത്തി ദൈ­വ­ങ്ങ­ളു­ടെ അ­ര­ങ്ങില്‍ പ്ര­വേ­ശ­നം.തു­ടര്‍­ന്ന് പ്രേതവി­മോച­നം പ്രസാ­ദ വി­ത­രണം. രാ­ത്രി 12 മ­ണി­മു­തല്‍ പാഷാ­ണ മൂര്‍­ത്തി ദൈ­വ­ദര്‍­ശ­നാ­രംഭം.

2013 ജ­നുവ­രി ഒ­ന്നി­ന് പു­ലര്‍­ച്ചെ നാ­ലു­മ­ണി­ക്ക് നാല്‍­വര്‍ ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ട് ദര്‍­ശ­ന­ത്തോ­ടു­കൂ­ടി ക­രി­ക്ക് കു­ളി­ക്കല്‍ ച­ട­ങ്ങി­നാ­യി ഇ­രി­യ­ണ്ണി­യി­ലേ­ക്കു­ള്ള പു­റ­പ്പാട്. ഒ­മ്പ­തു­മ­ണി­ക്ക് ര­ക്തേ­ശ്വ­രി ദൈ­വ­ദര്‍­ശ­നാ­രം­ഭം. 2.30 മു­തല്‍ ശ്രീ വി­ഷ്­ണു­മൂര്‍­ത്തി ദൈ­വ­ങ്ങ­ളു­ടെ അ­ര­ങ്ങില്‍ പ്ര­വേ­ശനം. നാ­ലു­മ­ണി­ക്ക് പ്രസാ­ദ വി­തര­ണം പ്രേ­ത­മോ­ച­നം.

ജ­നുവ­രി ര­ണ്ടി­ന് രാ­വിലെ 9.30 മു­തല്‍ കഴ­കം ഒ­പ്പി­ക്കല്‍ ച­ട­ങ്ങു­കള്‍ വി­ള­ക്കി­റ­ക്കല്‍ ച­ട­ങ്ങി­നു­ശേ­ഷം നാല്‍­വ­രു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെ ദര്‍­ശ­ന­ത്തോ­ടെ തി­രു­വാ­യു­ധ­ങ്ങ­ളു­മാ­യി മ­ഹാ­ലിം­ഗേശ്വ­ര ക്ഷേ­ത്ര­ത്തി­ലേക്കും ക­ള­രി­വീ­ട്ടി­ലേ­ക്കു­മു­ള്ള എ­ഴു­ന്ന­ള്ളത്ത്. ശേ­ഷം പു­തു­ക്കു­ടി ത­റ­വാ­ട്ടു­കാര്‍ക്കും ഭണ്ഡാ­ര വീ­ട്ടു­കാര്‍ക്കും ഭ­ക്ത­ജ­ന­ങ്ങള്‍ക്കും പ്രസാ­ദ വി­ത­ര­ണ­ത്തോടെ ക­ളി­യാ­ട്ട മ­ഹോത്സ­വം സ­മാ­പി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ.പി.ശ­ശി­ധ­രന്‍­ നായര്‍, കെ.പി.ബ­ല­രാ­മന്‍ നായര്‍, കെ.പി.ക­രു­ണാ­ക­രന്‍ നായര്‍, കെ.പി.മോഹന്‍, കെ.പി.ബാ­ല­ച­ന്ദ്രന്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Kaliyattam, Kasaragod, Celebration, Press meet, Office- Bearers, Prayer meet, Programme, Theyyam, House, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia