city-gold-ad-for-blogger

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

കാസര്‍­കോ­ട്: ദേ­ശീ­യ­പാ­ത നാ­ലു­വ­രി­യാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി കേ­ന്ദ്ര സര്‍­ക്കാ­റി­ന്റെ പ­രി­സ്ഥി­തി സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­ര­മു­ള്ള അ­നുമ­തി അ­പേ­ക്ഷ സം­ബ­ന്ധി­ച്ച് കാസര്‍­കോ­ട് ക­ല­ക്‌ട്രേ­റ്റില്‍ ന­ടന്ന പൊതു തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തില്‍ മുങ്ങി. തെ­ളി­വെ­ടുപ്പ് ത­ട­സ­പ്പെ­ടു­ത്താന്‍ ആ­സൂ­ത്രി­ത ശ്ര­മം ന­ട­ന്ന­താ­യും ആ­രോപ­ണം ഉ­യര്‍ന്നു. ബ­ഹ­ള­വും പ്ര­തി­ഷേ­ധ­പ്ര­ക­ട­നവും കു­ത്തി­യി­രി­പ്പ് സ­മ­രവും നട­ത്തി തെ­ളി­വെ­ടു­പ്പ് ത­ട­സ­പ്പെ­ടു­ത്താ­ന്‍ ചി­ലര്‍ ആ­സൂ­ത്രി­ത ശ്ര­മം ന­ട­ത്തി­യെ­ന്നും ആ­ക്ഷേ­പ­മുണ്ട്. വ്യാ­ഴാഴ്ച രാ­വി­ലെ 10.30ന് കാസര്‍­കോ­ട് ക­ല­ക്‌ട്രേ­റ്റ് കോണ്‍­ഫ­റന്‍­സ് ഹാ­ളി­ലാ­ണ് ക­ല­ക്ട­റു­ടേയും ദോശീ­യ പാ­ത വിക­സ­ന അ­തോ­റി­റ്റി ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും പ­രി­സ്ഥി­തി ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും മറ്റും സാ­ന്നി­ദ്ധ്യ­ത്തില്‍ തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യ­ത്.

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

പൊ­തു ജ­ന­ങ്ങള്‍­ക്കും മ­റ്റു സ­ന്ന­ദ്ധ സം­ഘ­ട­ന­കള്‍ക്കും അ­വ­രു­ടെ അ­ഭി­പ്ര­യാ­ങ്ങളും പ­രാ­തി­കളും രേ­ഖാ­മൂ­ലമോ നേ­രിട്ടോ അ­റി­യി­ക്കാ­നാ­ണ് തെ­ളി­വെ­ടു­പ്പ് ന­ട­ന്ന­ത്. എ­ന്നാല്‍ പ­രി­സ്ഥി­തി പ്ര­ശ്‌­നമോ മറ്റ് ക്രി­യാ­ത്മ­ക നിര്‍­ദേ­ശ­ങ്ങ­ളോ ഉ­ന്ന­യി­ക്കാ­തെ പ്ര­ശ്‌­നം സ­ങ്കീര്‍­ണ­മാ­ക്കാ­ന്‍ ചി­ലര്‍ ബോ­ധ­പൂര്‍­വം ശ്ര­മി­ച്ച­താ­യാ­ണ് അ­ധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കുന്നത്. അ­ഭി­പ്രാ­യവും നിര്‍­ദേ­ശവും നല്‍­കാ­നെത്തി­യ പ­ലര്‍ക്കും ബഹ­ളം കാ­ര­ണം ത­ങ്ങ­ളുടെ കാ­ര്യ­ങ്ങളും പ­രാ­തി­കളും അ­ധി­കൃത­രെ ബോ­ധ്യ­പ്പെ­ടു­ത്താന്‍­ക­ഴി­ഞ്ഞില്ല.

റോഡി­ന്റെ വീ­തി പു­നര്‍­ നിര്‍­ണ­യി­ക്ക­ണ­മെ­ന്ന ആ­വശ്യം മാ­ത്ര­മാ­ണ് ബ­ഹ­ള­ക്കാര്‍ പ്ര­ധാ­ന­മായും ഉ­ന്ന­യി­ച്ച­ത്. കുന്നു­ക­ളി­ടിച്ചും ച­തു­പ്പു­കള്‍ നി­ക­ത്തിയും റോഡു­ണ്ടാ­ക്കുന്ന­ത് പാ­രി­സ്ഥിതി­ക പ്ര­ശ്‌­ന­ങ്ങള്‍­ക്ക് കാ­ര­ണ­മാ­കു­മെ­ന്ന് ചി­ല പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കര്‍ തെ­ളി­വെ­ടു­പ്പ് സ­മി­തി­യെ ബോ­ധ്യ­പ്പെ­ടുത്തി. പു­രു­ഷ­ന്മാ­രില്ലാ­ത്ത സ­മയ­ത്ത് നാ­ലുവ­രി പാത സര്‍­വ്വേ­വി­ഭാ­ഗം വീ­ടു­ക­ളി­ലെ­ത്തി അ­ടു­ക്ക­ള ഭാ­ഗത്തും കു­ളി­മു­റി­യു­ടെ ഭാ­ഗ­ങ്ങ­ളി­ലും കല്ലു­ക­ളി­ട്ട് മ­ട­ങ്ങു­ക­യാ­യി­രു­ന്നു­വെന്നും ഇ­വ­രോട് കാര്യം ചോ­ദി­ച്ച­പ്പോള്‍ ഭാഷ പോലും ഇ­വര്‍ക്ക് അ­റി­യില്ലാ­യി­രു­ന്നു­വെന്ന് പ­ലരും തെ­ളി­വെ­ടു­പ്പില്‍ ചൂ­ണ്ടി­ക്കാ­ട്ടി.

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

ആ­ന്ധ്ര­ക്കാ­രാ­യ ചി­ല­രാ­ണ് സ­ര്‍­വ്വേ കല്ലു­ക­ളി­ടാന്‍ എ­ത്തി­യത്. ഇ­വര്‍ പ­റ­യുന്ന­ത് ആ­ളു­കള്‍­ക്കോ ആ­ളു­കള്‍ പ­റ­യുന്ന­ത് ഇ­വര്‍ക്കോ മ­ന­സില്ലാ­യില്ല. ഇത്ത­രം കാ­ര്യ­ങ്ങള്‍ പ്ര­ത്യേ­കം ക­ണ­ക്കി­ലെ­ടു­ക്ക­ണ­മെ­ന്ന് തെ­ളി­വെ­ടു­പ്പി­നെ­ത്തി­യ­വര്‍ പ­റഞ്ഞു. സര്‍­ക്കാ­ര്‍ നല്‍­കു­മെ­ന്ന് അ­റി­യി­ച്ചി­ട്ടു­ള്ള ന­ഷ്ടപ­രിഹാ­ര തു­ക വള­രെ തു­ഛ്­മാ­ണെ­ന്നും യ­ഥാര്‍ത്ഥ മാര്‍ക്ക­റ്റ് വി­ല സ്ഥല­ത്തി­ന് നല്‍­ക­ണ­മെന്നും സ്ഥ­ലം ന­ഷ്ട­മാ­കു­ന്നവര്‍ ആ­വ­ശ്യ­പ്പെട്ടു.

ആ­രാ­ധ­നാ­ല­യ­ങ്ങളും ഖ­ബ­റി­ട­ങ്ങ­ളും പ­ര­മാവ­ധി ഒ­ഴി­വാ­ക്കി കൊ­ണ്ടാ­യി­രി­ക്കും സ്ഥ­ലം ഏ­റ്റെ­ടു­ക്കു­ക­യെ­ന്ന­് ജില്ലാ ക­ല­ക്ടര്‍ മു­ഹമ്മ­ദ് സ­ഗീര്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു. തെ­ളി­വെ­ടു­പ്പി­ന്റെ തുട­ക്കം തൊ­ട്ടുത­ന്നെ ബഹ­ളം സൃ­ഷ്ടി­ക്കാ­നാ­ണ് ചി­ലര്‍ ശ്ര­മി­ച്ചത്. അ­ഭി­പ്രാ­യ­ങ്ങള്‍ പ­റ­ഞ്ഞ­വര്‍­ക്ക് പുറ­ത്തു പോ­കാ­മെ­ന്നും അ­ല്ലെ­ങ്കില്‍ ശാ­ന്ത­രാ­യി തെ­ളി­വെ­ടു­പ്പ് ക­ഴി­യുന്ന­ത് വരെ ഇ­രി­ക്കാ­മെന്നും ക­ല­ക്ടര്‍ അ­റി­യി­ച്ചെ­ങ്കിലും ചി­ലര്‍ തെ­ളി­വെ­ടു­പ്പ് ത­ട­സ­പ്പെ­ടു­ത്തി കൊ­ണ്ട് ബഹ­ളം തു­ട­രു­ക­യാ­യി­രു­ന്നു.

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

ഇ­തി­നി­ട­യില്‍ പ്ര­തി­ഷേ­ധ­ക്കാര്‍ മു­ദ്രാ­വാ­ക്യം വി­ളി­ച്ച് തെ­ളി­വെ­ടു­പ്പ് ബ­ഹി­ഷ്­ക്ക­രി­ക്കു­ന്ന­താ­യി പ്ര­ഖ്യാ­പിച്ചു­കൊ­ണ്ട് ഹാ­ളിന് പു­റ­ത്തി­റ­ങ്ങു­കയും ക­ല­ക­ട്രേ­റ്റ് കോം­പൗ­ണ്ടില്‍ പ്ര­ക­ട­ന­വുമായി ചു­റ്റി­ക്കറ­ങ്ങി വീണ്ടും തി­രി­ച്ചെ­ത്തി തെ­ളി­വെ­ടു­പ്പ് ന­ട­ക്കു­ന്ന സ്ഥല­ത്ത് കു­ത്തി­യി­രി­പ്പ് നട­ത്തി മ­ുദ്രാ­വാക്യം വി­ളി­ക്കു­ക­യാ­യി­രുന്നു. വി­വ­ര­മ­റി­ഞ്ഞ് വി­ദ്യാ­ന­ഗര്‍ എസ്.ഐ. ഉ­ത്ത­ം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം സ്ഥ­ല­ത്തെ­ത്തി­യ­തോ­ടെ­യാ­ണ് സം­ഘര്‍­ഷാ­വ­സ്ഥ­യ്­ക്ക് അ­യ­വു­ണ്ടാ­യത്. അ­ടു­ത്തു ത­ന്നെ സര്‍­വ്വ കക്ഷി­യോ­ഗം വി­ളി­ച്ചു ചേര്‍­ക്കു­ന്നു­ണ്ടെ­ന്നും പ­രാ­തി­കള്‍ ആ യോ­ഗ­ത്തില്‍ ഉ­ന്ന­യി­ക്കാ­മെ­ന്ന് പറ­ഞ്ഞ് ക­ല­ക്ടര്‍ തെ­ളി­വെ­ടു­പ്പ് അ­വ­സാ­നി­പ്പി­ച്ച­താ­യി പ്ര­ഖ്യാ­പി­ച്ച­തോ­ടെ പ്ര­തി­ഷേ­ധ­ക്കാര്‍ സ്വ­യം പി­രി­ഞ്ഞു പോ­വു­ക­യാ­യി­രുന്നു. സ്ഥ­ലം പോ­കു­ന്ന ഒ­രു സ്ത്രി ഇ­തി­നി­ട­യില്‍ ക­ല­ക്ടര്‍­ക്കു മു­ന്നില്‍ ആ­ത്മ­ഹത്യാ ഭീ­ഷ­ണിയും മു­ഴക്കി.

Keywords:  Collectorate, Conference, National Highway, Road, Meeting, Case, District Collector, Suicide, Kasragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia