ഗ്രീന്‍സ്റ്റാര്‍ പെര്‍ള ജേതാക്കള്‍
Dec 31, 2012, 17:55 IST
ബദിയടുക്ക: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രീന്‍സ്റ്റാര്‍ പെര്‍ള ജേതാക്കളായി. 4 ജി നീര്‍ച്ചാലിനാണ് രണ്ടാംസ്ഥാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മദനന്‍ അധ്യക്ഷനായി.
വൈ. എം. അബ്ദുല്ലക്കുഞ്ഞി, കരീം ബദിയടുക്ക, കെ. എം. അഷറഫ്, പ്രകാശ് അമ്മണ്ണായ, ബി. എസ്. ഇബ്രാഹിം, ജഗന്നാഥ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം. ശങ്കര്‍റൈ സമ്മാനം നല്‍കി.
Keywords: Green star, Perla, Winner, Cricket tournament, CITU, Conference, Badiyadukka, Kasaragod, Kerala, Malayalam news







