തലയില്‍ തലച്ചോറുള്ള ആര്‍ക്കും ലീഗിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല: ഇ.അഹമ്മദ്
Dec 15, 2012, 23:31 IST
കാസര്‍കോട്: തലയില്‍ തലച്ചോറുള്ള ആര്‍ക്കും ലീഗിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡണ്ടും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ.അഹമ്മദ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഇത്രയേറെ സേവനം ചെയ്ത മറ്റൊരു പ്രസ്ഥാനമില്ല. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലെ പൗരന്മാരാണ് അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്. ലീഗാണ് അതിന് അവസരമൊരുക്കികൊടുത്തത്. പുതുമഴയത്ത് വന്ന തവള അത് കണ്ട് വാപൊളിച്ചിട്ട് കാര്യമില്ല. ലീഗ് മറ്റുള്ളവരുടെ ഒരവകാശവും കവര്‍ന്നെടുത്തിട്ടില്ല, അവകാശപ്പെട്ടത് ചോദിക്കുകമാത്രമാണ് ചെയ്യുന്നത്. അതിനെ മറ്റൊരര്‍ത്ഥത്തില്‍ കാണുന്നത് വിരോധാഭാസമാണ്.
തീവ്രചിന്താഗതി ലീഗിന്റെ രാഷ്ട്രീയ നിലപാടല്ല, അത്തരമൊരവസ്ഥയെ നുള്ളികളയുകയും സമാധാന കാത്തുസൂക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരുമാണ് ലീഗും ലീഗിന്റെ പോഷക സംഘടനകളുമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
കൊല്ലുകയോ വെട്ടുകയോ ചെയ്യുക എന്നത് ലീഗിന്റെ നയമല്ല, അത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വീകരിച്ചവരാണ് മറ്റുള്ളവര്‍ക്ക് ഉപദേശം നല്കാന് മുന്നോട്ടുവരുന്നത്. അവര്‍ക്ക് ഒരിക്കലും സമാധാനത്തിന്റെ സന്ദേശവാഹകരായ ലീഗിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ ഏറ്റവുമധികം ദയനീയമായ ജീവിതം നയിക്കുന്നത് ഇടതുപക്ഷം മൂന്ന് പതിറ്റാണ്ട് കാലം ഭരണം നടത്തിയ പശ്ചിമബംഗാളിലാണെന്ന കാര്യം ഓര്‍ക്കണം.
രാഷ്ട്രത്തിന്റെ ഐക്യത്തിനും മതസൗഹാര്ദ്ദത്തിനുംവേണ്ടി ലീഗ് നല്കിയ സംഭാവന വിലപ്പെട്ടതാണ്. നന്മയുടെയും സൗഹാര്‍ദ്ദത്തിന്റെയും പര്യായമാണ് ലീഗ്, സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു നപടിയും ലീഗിന്റെ ഭാഗത്തുനിന്ന് ഇക്കാലമത്രയും ഉണ്ടായിട്ടില്ല. അത് തന്നെയാണ് ലീഗിനെ അജയ്യശക്തിയാക്കിമാറ്റുന്നത്.
ലീഗ് ക്രിയാത്മാകമായി പോകുമ്പോള്‍ മറ്റുള്ളവര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ലീഗിന്റെ പോസിറ്റീവ് ചിന്താഗതി നാടിന്റെ പുരോഗതിക്ക് വലിയ മുതല്കൂട്ടായിട്ടുണ്ട്. വിദ്യഭ്യാസ മേഖലയിലും സാംസ്ക്കാരിക രംഗത്തുമെല്ലാം അതിന്റെ ഗുണം കാണാം.
വടക്കന്‍കേരളത്തിന്റെ ചീഞ്ഞുനാറുന്ന രാഷ്ട്രീയരീതിയെയാണ് ചിലര്‍ ഇങ്ങോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്, അവര്‍ സമുദായത്തിന് എന്തുചെയ്തുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാവും. ഭീഷണിയും കുപ്രചാരവും കൊണ്ട് ലീഗിനെ തകര്ക്കാമെന്നുള്ളകണക്കുകൂട്ടല് വ്യാമോഹം മാത്രമാണ്. ആരെങ്കിലും ഊതിയാല്‍ പാറിപോവുന്ന അപ്പൂപ്പന് താടിയല്ല മുസ്ലിം ലീഗ് ഇ.അഹമ്മദ് പറഞ്ഞു. ലീഗിനെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം സ്വയം നന്നാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉപഹാര സമര്‍പ്പണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. അഡ്വ.ഹമീദലി ഷംനാട്, മുസ്ലിം ലീഗ് അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേഠ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, തമിഴ്നാട് ഘടകം നേതാവ് എച്ച്.അബ്ദുല്‍ ബാസിത്, മുസ്ലിം ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി, സിദ്ദീഖലി രങ്ങാട്ടൂര്, ടി.ഇ.അബ്ദുല്ല, കെ.എം.സി.സി നേതാവ് യഹ്യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Youth League, E. Ahmed, Inauguration, Abdul Nasar Madani, Muslim League, High jack, Terrorism, L.D.F, Sachar Committee Report, Kerala Vartha, Malayalam News, Kerala, Police, Minister, MYL.