city-gold-ad-for-blogger

ശ­ക്തി തെളി­യി­ച്ച് യൂ­ത്ത് ലീ­ഗ് റാലിയും പൊതുസമ്മേള­നവും

ശ­ക്തി തെളി­യി­ച്ച് യൂ­ത്ത് ലീ­ഗ് റാലിയും പൊതുസമ്മേള­നവും
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേള­ന­വും ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉ­യര്‍­ത്തി. വൈറ്റ് ഗാര്‍ഡ് മാര്‍­ച്ചിലും യുവജന റാ­ലിയിലും നൂറുക­ണ­ക്കി­ന് യൂ­ത്ത് ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ അ­ണി­നി­രന്നു. പൊ­തു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെ­യ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വ­ഹി­ച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി പഴയ കാല ലീഗ് നേതാക്കളെ ആ­ദ­രിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജി­ക്ക് ചെര്‍ക്ക­ളം അ­ബ­ദുല്ല ഉപഹാരം നല്‍കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ ന­ന്തി തു­ടങ്ങിയവര്‍ പ്ര­സം­ഗിച്ചു.
ശ­ക്തി തെളി­യി­ച്ച് യൂ­ത്ത് ലീ­ഗ് റാലിയും പൊതുസമ്മേള­നവും

എന്‍.എ. നെല്ലി­ക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാ­ജി, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാ­ടി, കല്ലട്ര അബ്ദുല്‍ ഖാ­ദര്‍, ടി.ഡി. കബീര്‍, അഷ്‌റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര്‍ തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, അഷ്‌റഫ് പി.ബി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ട­ത്തില്‍, ആബി­ദ് ആ­റ­ങ്ങാടി, മുംതസിര്‍ തങ്ങള്‍, മ­നാ­ഫ്. സി.എ, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, ദാവൂദ് ചെമ്പി­രി­ക്ക അ­ഫ്‌­സല്‍ മേ­ല്‍­പ­റമ്പ്, അ­ഷ്‌റ­ഫ് മൂ­ടം­ബയല്‍, അ­ബൂ­ബ­ക്കര്‍ ക­ടാ­­ങ്കോട്, അ­ബ്ദുര്‍ റ­ഹ്മാന്‍ ദേളി, ല­ത്തീ­ഫ് ടി.ഡി. അ­ബൂ മാ­ഹി­നാ­ബാദ്, മു­ഹമ്മ­ദ് കോ­ളി­യ­ടു­ക്കം തു­ടങ്ങിയവര്‍ സം­ബ­ന്ധിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറ­ഞ്ഞു.

Keywords: Kasaragod, Muslim Youth League, MYL, Cherkalam Abdulla, Chattanchal, Kerala, Malayalam News, Keralam News, Rally, Meet, C.T Ahamed Ali, Anvar Koliyadukkam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia