യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് അടിച്ച് തകര്‍ത്തു
Nov 5, 2012, 18:00 IST
കുണ്ടംകുഴി: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസിഡന്റ് രതീഷ് ബാബുവിന്റെ ബൈക്കാണ് ഞായറാഴ്ച രാത്രി ഒരു സംഘം അടിച്ച് തകര്‍ത്തത്.
തിങ്കളാഴ്ച കുണ്ടംകുഴിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം രതീഷ് ബാബു ബേഡഡുക്ക വിന്നേഴ്‌സ് ക്ലബിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയത്താണ് ഒരു സംഘമെത്തി ബൈക്ക് അടിച്ച് തകര്‍ത്തത്.
രതീഷ് ബാബുവിന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബൈക്ക് തകര്‍ത്ത സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രതീഷ് ബാബുവിന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബൈക്ക് തകര്‍ത്ത സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: Youth congress, Leader, Bike, Kundamkuzhi, Case, Kasaragod, Kerala, Malayalam news







