ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് നായന്മാര്മൂലയില് തുടക്കം
Nov 7, 2012, 13:54 IST
മേള ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സുഹറ ഇബ്രാഹിം, ശ്രീകൃഷ്ണ അഗ്ഗിത്തായ, സി.എം. ബാലകൃഷ്ണന്, കെ. സത്യനാരായണ, രവീന്ദ്രനാഥ റാവു, എന്‍.എ. അബൂബക്കര്‍ ഹാജി, എന്‍.യു. അബ്ദുസ്സലാം, വി. പ്രശാന്ത്, പി.വി. ഭാര്‍ഗവി പ്രസംഗിച്ചു. പി.പി. കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു.
2,500 ഓളം കുട്ടികള്‍ 25 ഇനങ്ങളിലായി മത്സരിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിക്കും.










