പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
Nov 20, 2012, 02:10 IST
![]() |
| കാസര്‍കോട് സബ് ജയിലില്‍ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു. |
കാസര്‍കോട് ജില്ലയ്ക്ക് പുറമെ അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപിച്ചു. മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണ ഏജന്‍സികളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. 5,000 ലുക്ക് ഔട്ട് നോട്ടീസുകള്‍ ഇറക്കിട്ടുണ്ട്. വാര്‍ഡനെ കുത്താനുപയോഗിച്ച കത്തി ജയിലിന്റെ പിറകുവശത്ത് കണ്ടെത്തി. തടവുകാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെതെന്ന് സംശയിക്കുന്ന മരത്തടി ജയിലിന്റെ പിറകുവശത്തും കണ്ടെത്തി.
പ്രതികള്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നതിനെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രനും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സബ് ജയിലും പരിസരവും പരിശോധിച്ചു.
![]() |
| പ്രതികള്‍ രക്ഷപ്പെട്ട സബ് ജയിലിന്റെ പിറകുവശം പോലീസുകാര്‍ പരിശോധിക്കുന്നു. |
57 തടവു പുള്ളികളാണ് നിലവില്‍ സബ് ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇവിടെ 27 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമേയുള്ളൂ.










