ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
Nov 19, 2012, 17:46 IST
കാസര്‍കോട്: മുഹിമ്മാത്ത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. പുത്തിഗെ മുഹിമ്മാത്ത് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഹിമ്മാത്ത് ഓണ്‍ലൈനും മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉദ്ഘാടനം സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാര് കാന്തപുരം നിര്‍വഹിച്ചു.
വിശുദ്ധ ഖുര്‍ആനിന്റെ കാലിക പ്രസക്തിയും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സന്ദേശങ്ങളും ഓണ്‍ലൈന്‍ വഴി പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് മുഹിമ്മാത്ത് വിജ്ഞാന പരീക്ഷയുടെ ലക്ഷ്യം. മലയാളം വായിക്കാനറിയാവുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒബ്ജക്ട് ടൈപ്പിലാണ് ചോദ്യം ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ ഒന്നാംഘട്ട മത്സരങ്ങള്‍ നടക്കും. ഈ തീയതിക്കുള്ളില്‍ മുഹിമ്മാത്ത് വെബ് സൈറ്റ് സന്ദര്‍ശിച്ച് ചേദ്യങ്ങള്‍ക്ക് ശരി ഉത്തരം രേഖപ്പെടുത്തണം. ഒന്നും രണ്ടും ഘട്ട മത്സരങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. വിശദ വിവരങ്ങള്‍ www.muhimmath.comല്‍ ലഭ്യമാണ്.
യോഗത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, അബ്ദുറഹ്മാന് അഹ്സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ആദം സഖാഫി, ഇല്യാസ് സഖാഫി പാടലടുക്ക, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Quran, Online, Examination, Registration, Start, Puthige, Muhimmath, Kasaragod, Kerala, Malayalam news






