city-gold-ad-for-blogger

ശാരിയുടെ മരണം: രക്ഷിതാക്കള്‍ കാമുകനെതിരെ മൊഴി നല്‍കി

ശാരിയുടെ മരണം: രക്ഷിതാക്കള്‍ കാമുകനെതിരെ മൊഴി നല്‍കി
നീലേശ്വരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ശാരിയുടെ (20) ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തു. ശാരിയുടെ പിതാവ് ബാംഗ്ലൂരില്‍ ബിസിനസുകാരനായ രാധാകൃഷ്ണന്റെയും മാതാവ് ഗീതയുടെയും മൊഴിയാണ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയത്. ഇരുവരെയും നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്. ശാരിയുടെ കാമുകനായ മടിക്കൈയിലെ രാകേഷിനെതിരെ ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കണ്ണൂരിലും കുമ്പളയിലും കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന രാകേഷ് ശാരിയുമായി പ്രണയത്തിലായിരുന്നു. ശാരിയെ വിവാഹം ചെയ്യാന്‍ രാകേഷ് തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ ശാരി പഠനം നടത്തിയ ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ശാരിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച പ്രണയ സന്ദേശങ്ങളുടെ പേരില്‍ രാകേഷ് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഇതാണ് ശാരിയുടെ ആത്മഹത്യക്ക് കാരണമായതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ശാരിയുടെ ആത്മഹത്യാ കുറിപ്പിലും രാകേഷിനെതിരായ പരാമര്‍ശമുണ്ടായിരുന്നു. ശാരിക്ക് പ്രണയ സന്ദേശമയച്ച വിദ്യാര്‍ത്ഥികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

Keywords: Engineering, Student, Suicide, Parents, Police, Case, Enquiry, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia