SP യുടെ നേതൃത്വത്തില്‍ വ്യാപകമായ മണല്‍ വേട്ട: 5 തോണികളും ഓംനി വാനും പിടികൂടി
Nov 9, 2012, 13:51 IST
കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്റെയും എ.എസ്.പി. ടി.കെ. ഷിബു, സി.ഐ. ബാബു പെരിങ്ങേയത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മണല്‍വേട്ടയില്‍ അഞ്ച് തോണികളും ഒരു ഓംനി വാനും പിടികൂടി. നിരവധി മണല്‍വാരല്‍ തൊഴിലാളികളും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ചെ അഞ്ച് മണിമുതല്‍ എട്ട് മണിവരെയാണ് റെയ്ഡ് നടന്നത്. തളങ്കര, തുരുത്തി, ബാങ്കോട്, ചെമ്മനാട്, കടവുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ചെമ്മനാടില്‍ നിന്നും അഞ്ച് തോണികള്‍ പിടികൂടി. തളങ്കര ബാങ്കോട്ട് മണല്‍ കടത്തുകയായിരുന്ന കെ.എല്‍. 14 എ 2388 നമ്പര്‍ ഓംനി വാന്‍ പിടികൂടി. അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണല്വേട്ട് നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു.

Keywords: Kasaragod, Sand-Lorry, Sand, Police, Police-raid, SP, Arrest, Chemnad, Theruvath, Kerala, Boat