city-gold-ad-for-blogger

സുലൈമാന്‍ സ്മരണിക ഡിസംബറില്‍ പ്രകാശിപ്പിക്കും

സുലൈമാന്‍ സ്മരണിക ഡിസംബറില്‍ പ്രകാശിപ്പിക്കും കാസര്‍കോട്: മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍റ് കള്‍ചറല്‍ സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ തയ്യാറായി വരുന്ന എന്‍. എ. സുലൈമാന്‍ ഒരു ഓര്‍മപ്പുസ്തകം ഡിസംബര്‍ 30ന് കാസര്‍കോട്ട് വിപുലമായ ചടങ്ങില്‍ പ്രകാശിപ്പിക്കാന്‍ റഫി മഹലില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗം തീരുമാനിച്ചു. 'നിലാവൊളി' എന്ന് പേരിട്ടിരിക്കുന്ന സ്മരണിക അതിന്റെ അവസാനവട്ട പണിപ്പുരയിലാണ്.

സുലൈമാനുമായുള്ള ഓര്‍മ പങ്കിടാനുള്ളവര്‍ എത്രയും പെട്ടെന്ന് അവരുടെ കുറിപ്പുകളും ഫോട്ടോയും എഡിറ്റോറിയല്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകാശനച്ചടങ്ങില്‍ സുലൈമാനുമായി ബന്ധമുള്ള മുംബൈയടക്കമുള്ള സ്ഥലങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

പി.എസ്. ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷെരീഫ്, ടി.എ. ശാഫി, മുജീബ് അഹ്മദ്, മാഹിന്‍ ലോഫ്, ഉസ്മാന്‍ കടവത്ത്, മാഹിന്‍ മാസ്റ്റര്‍, ഷെരീഫ് സാഹിബ്, ലത്തീഫ്, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പി.കെ സത്താര്‍ സ്വാഗതം പറഞ്ഞു.

Keywords: N.A.Sulaiman, Remembrance, Mohammed Rafi, Cultural center, Book, Release, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia