സി.പി.എം അക്രമത്തിനെതിരെ കൈകോര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകണം: യൂത്ത് ലീഗ്
Nov 26, 2012, 18:32 IST
മേല്‍പറമ്പ്: കവലകളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ അതിന് പ്രതികരിക്കാന്‍ യൂത്ത് ലീഗിന് തയ്യാറല്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. ചെമ്മനാട് പഞ്ചായത്തില്‍ മുസ്ലിം ലീഗാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സ്റ്റാന്റിംഗ് കമ്മിറ്റി പദവികള്‍ കയ്യാളുന്നത്. അതാണ് യൂത്ത് ലീഗിന്റെ വാഹന ജാഥയില്‍ നേതാക്കള്‍ പ്രസംഗിച്ചത്. അതില്‍ എന്താണ് തെറ്റുള്ളതെന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം.
മുന്നണി മര്യാദയെപ്പറ്റി പറയുന്നവര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യു വിന്റെയും ക്യാമ്പുകളില്‍ മുസ്ലിം ലീഗിനെതിരെ പ്രസംഗിക്കുമ്പോള്‍ മുന്നണി മര്യാദയെക്കുറിച്ച് ഓര്‍ക്കണമായിരുന്നു. ചെമ്മനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാണെന്ന് യൂത്ത് ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. കാരണം പഞ്ചായത്ത് ബോര്‍ഡില്‍ ഏത് ബില്ലുകള്‍ വന്നാലും പ്രതിപക്ഷ സ്വരത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സംസാരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗിന് ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് നല്‍കുകയും സുഗമമായ ഭരണം നടത്താന്‍ മുന്നണി സംവിധാനമനുസരിച്ച് ലീഗ് അംഗങ്ങള്‍ നിലകൊള്ളുകയും ചെയ്തിരുന്ന കാര്യം യൂത്ത് കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതായിരിക്കും.
കവലകളിലെ പ്രസംഗങ്ങളെപ്പറ്റി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ യൂത്ത് ലീഗിനൊപ്പം കൈകോര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. ടി.ഡി. കബീര്‍, സി.എല്‍. റഷീദ് ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അഫ്‌സല്‍ മേല്‍പറമ്പ്, നിസാര്‍ ഫാത്തിമ, അഷ്‌റഫ് മൂടംബയല്‍, അബൂബക്കര്‍ കടാങ്കോട്, അബ്ദുര്‍ റഹിമാന്‍ ദേളി, ലത്തീഫ് ടി.ഡി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: Kasaragod, Melparamba, Muslim League, Youth Congress, Anvar Koliyadukkam, CPM, Muslim Youth League, Kerala, Malayalam News, Kerala News, Cherkalam Abdulla, Presiednt, Secretary.