city-gold-ad-for-blogger

കോഴികളെ ഇറച്ചിയാക്കി കടത്തുന്നു

കോഴികളെ ഇറച്ചിയാക്കി കടത്തുന്നു വെള്ളരിക്കുണ്ട്: കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ മലയോര പ്രദേശങ്ങളിലേക്ക് കോഴികളെ കടത്തുന്നതിന് പുതിയ തന്ത്രം.
കോഴികളെ ജീവനോടെ കടത്തുന്നതിന് പകരം ഇറച്ചിയാക്കി സര്‍വീസ് വാഹനങ്ങളില്‍ കൊണ്ടുവരുന്ന രീതിയാണ് കള്ളക്കടത്തുകാര്‍ ഇപ്പോള്‍ അവലംബിക്കുന്നത്. ചെമ്പേരി ചെക്ക് പോസ്റ്റ് വഴി പാണത്തൂര്‍, രാജപുരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഈ രീതിയില്‍ കോഴികളുടെ ഇറച്ചി കടത്തുകയാണ്.

കഴിഞ്ഞ ദിവസം രാജപുരം എസ് ഐ ഇ.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും അനധികൃതമായി വാഹനത്തില്‍ കടത്തിക്കൊണ്ടു വന്ന കോഴിയിറച്ചി പിടികൂടുകയും കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. കോഴിയിറച്ചി പിടികൂടിയ ഉടന്‍ തന്നെ പോലീസ് വിവരം വാണിജ്യ നികുതി ഇന്റലിജന്‍സിനെ അറിയിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥനെ തന്നെ പോലീസ് ബന്ധപ്പെട്ടിട്ടും ഇന്റലിജന്‍സ് എത്തിയില്ല. ഇതേതുടര്‍ന്നാണ് പോലീസിന് ഇറച്ചി തിരിച്ചയക്കേണ്ടി വന്നത്. അതിര്‍ത്തി കടന്നു വരുന്ന എല്ലാ വാഹനങ്ങളും ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍വീസ് വാഹനങ്ങളില്‍ കോഴിയിറച്ചി കടത്തിക്കൊണ്ട് വരുന്നത് ചെക്ക് പോസ്റ്റ് അധികൃതരില്‍ സംശയം ഉളവാക്കുന്നില്ല. എന്നാല്‍ പോലും എല്ലാ വാഹനങ്ങളും പരിശോധിക്കേണ്ട ഉത്തരവാദിത്വത്തില്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നാണ് ആക്ഷേപം.

Keywords: Highrange, Vellarikundu, Chicken, Export, Police, Custody, Vehicle, Kerala-Karnataka, Checkpost, Rajapuram, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia