കേരളപ്പിറവി ദിനത്തില്‍ കന്നട വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
Nov 2, 2012, 16:22 IST
കാസര്‍കോട്: കേരളപ്പിറവി ദിനത്തില്‍ കന്നടയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഗവ: കോളേജിലെ കന്നട വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്ക്കരിച്ച് പ്രകടനം നടത്തി.
കേരള- കര്‍ണാടക സര്‍ക്കാറുകള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ കന്നട വിഭാഗക്കാരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കേരളപ്പിറവി ദിനം കരിദിനമായി ആചരിച്ചു.
സുധ, പവിത്ര, ശ്രീകാന്ത്, രംഗനാഥ്, ഹാരിസ് മണിയമ്പാറ, എം. മണികണ്ഡന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.

Keywords : Keralapiravi-day, Students, College, March, Kasaragod,Class, Karnataka, Leader, Kannata, Kerala