Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ആ­ശു­പ­ത്രി­യില്‍ അ­ഡ്­മി­റ്റ് ചെയ്ത രോഗി ഓ­വുചാ­ലില്‍

Written By kvarthaksd on 2 Nov 2012 | 5:57 pm

Hospital, Youth, Son, Kasaragod, Kerala, Work, Headache, Admit, Patient, Slab
കാസര്‍­കോട്: കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ര­ണ്ട് ദിവ­സം മു­മ്പ് അ­ഡ്­മി­റ്റ് ചെയ്ത രോ­ഗി­യെ കാസര്‍­കോ­ട് പ­ഴ­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീപത്തെ ഓ­വു­ചാ­ലി­ന്റെ സ്ലാ­ബി­ന് മു­ക­ളില്‍ ക­ണ്ടെത്തി. മു­ത്തു­പൂ­ജാ­രി എ­ന്ന അ­റു­പ­ത്ത­ഞ്ചു­കാ­ര­നാ­ണ് ആ­ശു­പ­ത്രി­യില്‍ നിന്നും ഓ­വു­ചാ­ലി­ന്റെ മു­ക­ളി­ലെ­ത്തി­യ­ത്.

ആ­ശു­പ­ത്രി­യില്‍ നിന്നും ഇ­യാള്‍ ത­നി­യെ ഇറ­ങ്ങി പോ­യ­തെ­ന്നാ­ണ് ക­രു­തു­ന്നത്. അ­ടി­വ­സ്­ത്ര­ത്തി­ന് പക­രം പ്ലാ­സ്റ്റി­ക് ക­വ­റാ­ണ് കെ­ട്ടി­യിട്ടുള്ള­ത്. കാസര്‍­കോ­ട് ജോ­ലി ചെ­യ്യു­ന്ന മക­നെ കാ­ണാന്‍ എ­ത്തി­യ­താ­ണ് താ­നെന്നും ഇ­തി­നി­ട­യില്‍ ത­ല­ചു­റ്റിയ­തി­നാല്‍ ചി­ലര്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­ക­യു­മാ­യി­രു­ന്നു­വെ­ന്നാണ് മു­ത്തു­പൂ­ജാ­രി പ­റ­യു­ന്നത്. ദുര്‍ഗ­ന്ധം ശ്വ­സി­ച്ചാ­ണ് മു­ത്തു സ്വാമി ഓ­വു­ചാ­ലി­ന്റെ സ്ലാ­ബില്‍ ക­ഴി­യു­ന്നത്.

രോ­ഗി ഓ­വു­ചാ­ലില്‍ കി­ട­ക്കു­ന്ന വിവ­രം മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ ആ­ശു­പത്രി അ­ധി­കൃ­ത­രു­ടെയും സാ­മൂ­ഹ്യ­പ്ര­വര്‍­ത്ത­ക­രു­ടെയും ശ്ര­ദ്ധ­യില്‍­പെ­ടു­ത്തി­യെ­ങ്കിലും ഇ­വര്‍ ഇ­നിയും ഇ­ദ്ദേഹ­ത്തെ തി­രി­ച്ച് ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കാന്‍ ത­യ്യാ­റാ­യി­ട്ടില്ല.

Keywords: Hospital, Youth, Son, Kasaragod, Kerala, Work, Headache, Admit, Patient, Slab
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here