സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
Nov 24, 2012, 19:17 IST
ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലബ്ബിന്റെയും ഐ.എം.എ. (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)യുടെയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതര മുതല്‍ ആലംപാടി മീലാദ് ഭവനില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സത്താര്‍ സെക്രട്ടറി ഐ.എം.എ. ക്യാമ്പിന് നേതൃത്വം നല്‍കും. ഡോ. ബി. ശ്യാം പ്രസാദ്, ഡോ. എച്ച്. വിനയ രാഘവേന്ദ്ര, ഡോ. തുളസി പ്രിയ എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതാണ്.
Keywords : Kasaragod, Alampady, Medical-camp, I.M.A., N.A.Nellikunnu, Meelad Bhavan, Sports Club, Abdul Sathar, Kerala, Malayalam News.






