തടവുചാട്ടം: ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു
Nov 20, 2012, 14:12 IST
തടവുചാട്ടത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിരുന്നിവോ, സുരക്ഷ സൗകര്യങ്ങളുടെ അപര്യാപ്തത, ജയില്‍ അധികൃതരുടെ അനാസ്ഥ, ഡ്യൂട്ടിയിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ ഡി.ഐ.ജി. അന്വേഷിക്കുക. തടവുചാട്ടത്തിന് തലേദിവസം ജയിലിനകത്ത് മദ്യസല്‍ക്കാരം നടന്നതായുള്ള ആക്ഷേപവും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.
എന്നാല്‍ മദ്യസല്‍ക്കാരം നടന്നതായുള്ള ആരോപണം ജയില്‍ അധികൃതര്‍ ശക്തമായി നിഷേധിച്ചു. കാസര്‍കോട്ടെത്തിയ ജയില്‍ ഡി.ഐ.ജി തടവുചാട്ടം നടന്ന സബ് ജയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ വാര്ഡന് പവിത്രനില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.
ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം സുങ്കതകട്ടയില്വെച്ച് പോലീസ് പിടിയിലായ മുഹമ്മദ് ഇഖ്ബാലില്‍ നിന്നും ഡി.ഐ.ജി. മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ജയില്‍ ചാട്ടത്തെ സംബന്ധിച്ചും അതിന് ഒത്താശ നല്‍കിയവരെ കുറിച്ചും മറ്റു മുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് സൂചന. ജയില്‍ ചാടിയ മൂന്നുപേരെയാണ് ഇനി പിടികിട്ടാനുള്ളത്.
Keywords: Jail, Escapade, Kozhikode, Kasaragod, Injured, Duty Kerala.







