ചേരങ്കൈ മുസ്ലിം ചാരിറ്റബിള്‍ സെന്റര്‍ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച
Nov 10, 2012, 20:11 IST
എരിയാല്‍: ചേരങ്കൈ മുസ്ലിം ചാരിറ്റബിള്‍ സെന്ററിന്റെ ഓഫീസ് ഉദ്ഘാടനവും ഉദ്ബോധന പ്രഭാഷണവും ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് സെയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പൊതുയോഗം ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രി സി.ടി. അഹ്മദലി, അസീസ് കടപ്പുറം, എസ്.ഐ. കെ. ബിജുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് റഹ്മത്തുള്ള സഖാഫി എളമരം കോഴിക്കോട് ഉദ്ബോധന പ്രഭാഷണം നടത്തും.
സൗജന്യ മരുന്ന് വിതരണം, ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന സംഘടന ഓഫീസ് ഉദ്ഘാടനത്തോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങല്‍ ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Keywords: Cherangai, Eriyal, Muslim Charitable Trust, Office, Inauguration, N.A. Nellikunnu, C.T Ahmmed Ali, Asees Kadapuram, S.I Bijulal, Kasaragod, Kerala, Malayalam news.






