city-gold-ad-for-blogger

നിലം കൊ­ടു­ങ്കാ­റ്റില്‍ കാ­ണാതാ­യ­വ­രില്‍ കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളായ 2 ക­പ്പല്‍ ജോ­ലി­ക്കാരും

നിലം കൊ­ടു­ങ്കാ­റ്റില്‍  കാ­ണാതാ­യ­വ­രില്‍ കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളായ 2 ക­പ്പല്‍ ജോ­ലി­ക്കാരും
ജോ­മോന്‍ ജോ­സ­ഫ്
  കാസര്‍­കോ­ട്: ചെ­ന്നൈ­യില്‍ ബു­ധ­നാഴ്ച വൈ­കി­ട്ടുണ്ടാ­യ നിലം കൊ­ടു­ങ്കാ­റ്റി­ല­ക­പ്പെ­ട്ട് തീ­ര­ത്ത­ടി­ഞ്ഞ എ­ണ്ണക­പ്പ­ലില്‍ നിന്നും ക­ട­ലില്‍ വീ­ണ് കാ­ണാതാ­യ അ­ഞ്ച് തൊ­ഴി­ലാ­ളി­ക­ളില്‍ ബ­ദി­യ­ഡു­ക്ക സ്വ­ദേ­ശിയും ഉദു­മ സ്വ­ദേ­ശിയും ഉള്‍­പെ­ട്ട­താ­യി വി­വ­രം ല­ഭിച്ചു. ബ­ദി­യ­ഡുക്ക പ­ള്ള­ത്ത­ടു­ക്ക­യിലെ ഈ­പ്പച്ചന്‍ ജോസ­ഫി­ന്റെ മ­കന്‍ ജോ­മോന്‍ ജോ­സ­ഫ്(23), ഉദു­മ അം­ബി­കാ ന­ഗ­റി­ലെ പുതി­യ പു­ര­യില്‍ ക്വാ­ട്ടേ­ജില്‍ ച­ന്ദ്ര­ശേ­ഖര­ന്റെ മ­കന്‍ പി.സി. കൃഷ്­ണ ച­ന്ദ്ര (22) എ­ന്നി­വ­രെ­യാ­ണ് കാ­ണാ­താ­യത്. ഇ­വ­രോ­ടൊപ്പം മ­റ്റ് മൂ­ന്ന് ക­പ്പല്‍ ജോ­ലി­ക്കാ­രെയും ക­ട­ലില്‍ കാ­ണാ­താ­യി­ട്ടുണ്ട്.
നിലം കൊ­ടു­ങ്കാ­റ്റില്‍  കാ­ണാതാ­യ­വ­രില്‍ കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളായ 2 ക­പ്പല്‍ ജോ­ലി­ക്കാരും
കൃഷ്­ണ ച­ന്ദ്ര 

ക­പ്പ­ലില്‍ നിന്നും ലൈ­ഫ് ബോ­ട്ടു­ക­ളില്‍ ര­ക്ഷ­പ്പെ­ടാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളുള്‍­പെടെ അ­ഞ്ചു­പേ­രെ കാ­ണാ­താ­യത്. അ­പ­ക­ട­ത്തില്‍­പ്പെ­ട്ട എം.ടി. കാ­വേ­രി എന്ന എണ്ണ ക­പ്പ­ലില്‍ 37 പേ­രാ­ണ് ഉ­ണ്ടാ­യി­രുന്നത്. കൊ­ടു­ങ്കാ­റ്റില്‍ അ­ക­പ്പെ­ട്ട് ലൈ­ഫ് ബോ­ട്ടു­കള്‍ ക­ട­ലില്‍ മു­ങ്ങു­ക­യാ­യി­രുന്നു. മ­റ്റു­ള്ളവ­രെ കോ­സ്­റ്റു ഗാര്‍­ഡു­ക­ളാണ് ര­ക്ഷ­പ്പെ­ടു­ത്തി­യ­ത്.

കാ­ണാതായ ജോ­മോന്‍ ജോ­സ­ഫി­ന്റെ പി­താവ് ഈ­പ്പ­ച്ചന്‍ ജോ­സഫും ചെ­ന്നൈ­യില്‍ ക­പ്പല്‍ ജോ­ലി­ക്കാ­ര­നാണ്. ഒ­രു വര്‍­ഷം മു­മ്പാ­ണ് ജോ­മോന്‍ ജോസ­ഫ് ക­പ്പ­ലില്‍ ജോ­ലി­ക്ക് ചേര്‍­ന്നത്. ത­ളി­പ്പറ­മ്പ് കു­ടി­യാന്‍­മ­ല സ്വ­ദേ­ശി­കളാ­യ ഈ­പ്പ­ച്ചന്‍ ജോ­സഫും കൂ­ടും­ബ­വും 20 വര്‍­ഷം മു­മ്പാ­ണ് ബ­ദി­യ­ഡു­ക്ക­യി­ലേ­ക്ക് താമ­സം മാ­റി­യത്. ഇ­വി­ടെ സ്വ­ന്ത­മാ­യുണ്ടായ വീടും സ്ഥ­ലവും വില്‍­പന ന­ടത്തി­യ ഇ­വര്‍ ഇ­പ്പോള്‍ പ­ള്ള­ത്ത­ടു­ക്ക­യില്‍ വാ­ട­ക­യ്­ക്കാ­ണ് താ­മ­സി­ക്കു­ന്നത്. ഉ­ദു­മ­യില്‍ സ­ഹക­ര­ണ ബാ­ങ്കില്‍ ഉ­ദ്യോ­ഗ­സ്ഥ­നാ­ണ് കൃഷ്­ണ ച­ന്ദ്ര­യു­ടെ പി­താ­വ് ച­ന്ദ്ര­ശേ­ഖരന്‍. മാ­താ­വ് ര­മ അ­ധ്യാ­പി­ക­യാണ്. കൃഷ്­ണ ച­ന്ദ്ര മാ­സ­ങ്ങള്‍­ക്ക് മു­മ്പാ­ണ് ക­പ്പ­ലില്‍  ജോ­ലി­ക്ക് ചേര്‍­ന്നത്.

Keywords:  Missing, Nilam Cyclone, Badiyadukka, Boat, Worker, Taliparamba, kasaragod, Kerala, Sea, Oil.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia