യുവാവിനെ ഫോണില്‍ വിളിച്ച് വരുത്തി അക്രമിച്ച് പരിക്കേല്പിച്ചു
Oct 4, 2012, 15:26 IST
കാസര്‍കോട്: യുവാവിനെ ഫോണില്‍ വിളിച്ച് വരുത്തി അക്രമിച്ച് പരിക്കേല്പിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഫുഡ് പാത്തില്‍ പച്ചക്കറി വില്‍ക്കുന്ന ബെദിരയിലെ ഇസ്മായിലിനെ(28)യാണ് ഒരു സംഘം വിദ്യാനഗര്‍ ഗ്രൗണ്ടിന് സമീപം വെച്ച് അക്രമിച്ച് പരിക്കേല്പിച്ചത്.
മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ബദിയഡുക്കയിലെ ബൈക്ക് ഷോറൂമില്‍ പോയി തിരിച്ച് വരുന്നതിനിടയില്‍ ഫോണില്‍ വിളിച്ച് വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപമെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വെച്ചാണ് ഇസ്മായിലിനെ മാരകായുധങ്ങളുമായി അക്രമിച്ചത്. അക്രമസംഭവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.