ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ വാഹനങ്ങള്‍ കത്തുന്നത് കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണയ്ച്ചു. സിറാജിന്റെ മാതാവ് ആയിശയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. സഹോദരന് നവാസിന്റെ മകന് സിനാന്റെ ഉടമസ്ഥതയിലുള്ളതാണ് യമഹ ബൈക്ക്.
സംഭവത്തില്‍ സിറാജിന്റെ സഹോദരന് പി.എ. ഷാനവാസിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഖാസിലൈനില്‍ താമസിക്കുന്ന അച്ചു, തളങ്കര മുസ്ലീം ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്ത് താമസിക്കുന്ന ഷാജഹാന്, ഷാജഹാന്റെ മാതാവ് മുംതാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
15 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. പാര്‍സി സിറാജിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ ഐഡി ഉണ്ടാക്കുകയും ഫോട്ടോ മോര്‍ഫ് ചെയ്ത് തെറ്റിധരിപ്പിക്കുകയും ചെയ്തതിന് മറ്റൊരു പരാതിയും ഷാനവാസ് പോലീസിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് വാഹനങ്ങള്‍ കത്തിക്കുന്നതില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Keywords: Thalangara, House, Bike, Car, Fire, Police, Facebook, Complaint, Case, Kasaragod, Kerala, Malayalam news







0 comments:
Post a Comment