പടന്നക്കാട് ടോള്‍ പിരിവ് തട്ടിപ്പ്; നടത്തിപ്പുകാര്‍ അറസ്റ്റില്‍
Oct 15, 2012, 20:08 IST
![]() |
| Balan |
കോഴിക്കോടുള്ള എന്‍.പി. ടോള്‍ പിരിവിന്റെ ഏജന്റ് ബാലന്, ഇയാള്‍ക്കുപുറമെ അയ്യപ്പന്, ദേവദാസന്, അശോകന്, സദാനന്ദന്, വാസുദേവന്‍, ഹരീഷ്, സജീഷ്, മോഹനന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി കണ്ണൂരിന്റെ പേരിലുള്ള സീലും രസീതികളും പോലീസ് കണ്ടെത്തു. 2,07,040 രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഒരു ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണം പിരിച്ചെടുത്തതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
അതേ സമയം ഉദ്യോഗസ്ഥന്മാര് സീല്‍ ടോള്‍ പിരിവുകാര്‍ക്ക് നല്കിയതാണോ എന്നും പോലീസ് പരിശോധിക്കുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി പണം പിരിച്ച വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. 80,000 രൂപ സ്ഥിരമായി ബാങ്കില്‍ അടക്കാറുണ്ട്. ഈ തുക കാണിച്ച് ഭാവിയില്‍ ഇതേ തുകയില്‍ തന്നെ കരാര്‍ നേടുവാനായിരുന്നു ശ്രമം.
Keywords: Arrest, Police, Bridge, Padannakad, Kerala, Toll Booth, Fake Receipt, Fake seal







