city-gold-ad-for-blogger

യൂണി­യന്‍ രൂ­പീ­ക­രി­ച്ച­തി­ന്റെ പേ­രില്‍ മര്‍­ദി­ച്ച­താ­യി പ­രാതി

യൂണി­യന്‍ രൂ­പീ­ക­രി­ച്ച­തി­ന്റെ പേ­രില്‍ മര്‍­ദി­ച്ച­താ­യി പ­രാതി
കാസര്‍­കോ­ട്: സം­യുക്ത യൂ­ണിയന്‍ രൂ­പീ­ക­രി­ച്ച­തി­ന്റെ പേ­രില്‍ സം­ഘം ചേര്‍­ന്ന് മര്‍­ദി­ച്ച­താ­യി പ­രാ­തി. കാസര്‍­കോ­ട് ടൗ­ണി­ലെ ജീ­പ്പ് ഡ്രൈ­വര്‍ രാ­ജ­ഗോ­പാ­ല(43) നാണ് മര്‍­ദന­മേറ്റത്. ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. കാ­സര്‍­കോ­ട് ടൗ­ണില്‍ ക­ഴി­ഞ്ഞ­യാഴ്ച രാ­ജ­ഗോ­പാല­ന്റെ നേ­തൃ­ത്വ­ത്തില്‍ മോ­ട്ടേര്‍ തൊ­ഴി­ലാ­ളി സം­യുക്ത യൂ­ണി­യന്‍ രൂ­പീക­രി­ച്ചി­രു­ന്നു.

ഇ­ത് സി.ഐ.ടി.യു നേ­താവ് വി­നോ­ദും സ­ഹ­പ്ര­വര്‍­ത്ത­ക­രും എ­തിര്‍­ക്കു­കയും ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്­തി­രുന്നു. ഇ­തിന്റെ വി­രോ­ധ­ത്തില്‍ ത­ന്നെ സം­ഘം ചേര്‍­ന്ന് മര്‍­ദി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് രാ­ജ­ഗോ­പാ­ലന്‍ ടൗണ്‍ പോ­ലീ­സി­ല്‍ നല്‍കി­യ പ­രാ­തി­യില്‍ പ­റ­യു­ന്നു. രാ­ജ­ഗോ­പാല­ന്റെ പ­രാ­തി­യില്‍ വി­നോ­ദി­നും ക­ണ്ടാ­ല­റി­യു­ന്ന മ­റ്റു പ്ര­വര്‍­ത്തകര്‍ക്കെ­തി­രെയും ടൗണ്‍ പോ­ലീ­സ് കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തു.

Keywords:  Attack, Case, Motor Workers, Joint Union, General-Hospital, CITU, Kasaragod, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia