എന്‍ഡോസള്‍ഫാന്‍ സര്‍ക്കാര്‍ അവഗണ അവസാനിപ്പിക്കണം
Oct 11, 2012, 22:16 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. ധനസഹായ ഉത്തരവിലെ അപാകവും കടം എഴുതിത്തള്ളല്‍ ഉള്‍പെടെയുള്ള ദുരിതബാധിതരുടെ ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് വ്യക്തമാക്കി കൊടുത്തതാണ്.
ഇത് പരിഹരിക്കാനാവശ്യമായ റിപോര്‍ട്ട് സമര്‍പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി ഇതിനകം റിപോര്‍ട്ട് നല്‍കി. അതിന് ശേഷം നടന്ന മൂന്ന് മന്ത്രിസഭ യോഗത്തിലും ഇതു സംബന്ധിച്ച് ചര്‍ചയും തീരുമാനവും ഉണ്ടായില്ലെന്നത് ഗൗരവതരമായ അനാസ്ഥയാണ്.
കടം എഴുതിത്തള്ളുന്നതിനായി പ്രത്യേക കമീഷനെ വെക്കാമെന്നും തുടര്‍ക്യാമ്പുകളിലെ ദുരിതബാധിതരെ കൂടി പട്ടികയില്‍ ഉള്‍പെടുത്താമെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. എന്നാല്‍ പ്രതിമാസ പെന്‍ഷന്‍ പോലും സാങ്കേതികത്വത്തിന്റെ പേരില്‍ കൃത്യമായി ലഭിക്കുന്നില്ല.

പട്ടികയിലെ ക്യാന്‍സര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ ഉള്‍പെടെ ഭൂരിഭാഗം പേരും സഹായ ഉത്തരവില്‍ പുറത്താണ്. ഇനിയും നിസംഗത തുടരാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ശക്തമായി ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എംപി മുന്നറിയിപ്പ് നല്‍കി.
Keywords: Endosulfan, Victims, Relief fund, P. Karunakaran MP, Kasaragod, Kerala, Malayalam news