Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ക­ണ്ണൂ­രി­ലേ­ക്ക് പാര്‍­സ­ലു­മാ­യി പോ­വു­ക­യാ­യി­രുന്ന ലോ­റി ഡ്രൈ­വര്‍­മാരെ അ­ക്ര­മിച്ചു

Written By Kvarthakgd on 7 Oct 2012 | 1:23 pm

Lorry drivers, Attacked, Chattanchal, Car, Gang, Kasaragod, Kerala, Malayalam news
കാസര്‍­കോട്: മ­ഹാ­രാ­ഷ്ട്ര­യില്‍ നിന്നും ക­ണ്ണൂ­രി­ലേ­ക്ക് പാര്‍­സ­ലു­മായി പോ­വു­ക­യാ­യി­രുന്ന ലോ­റി­ ഡ്രൈ­വര്‍­മാ­രെ കാ­റില്‍ പി­ന്തു­ടര്‍­ന്നെ­ത്തി­യ സം­ഘം മര്‍­ദ്ദിച്ചു. ത­ളി­പ്പറ­മ്പ് ഇ­രി­ക്കൂര്‍ തി­രൂ­രി­ലെ തോ­മ­സി­ന്റെ മകന്‍ സൈ­ജു തോ­മ­സ്(32), നീ­ലേ­ശ്വരത്തെ രാ­ഘവ­ന്റെ മകന്‍ സു­രേ­ഷ്(35) എ­ന്നി­വ­ര്‍­ക്കാ­ണ് മര്‍­ദ്ദ­ന­മേ­റ്റ­ത്. മര്‍­ദ്ദ­ന­ത്തില്‍ സൈ­ജുവി­ന്റെ ക­ണ്ണി­ന് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റി­ട്ടുണ്ട്.

നാ­യ­ന്മാര്‍­മൂ­ല­യില്‍­ ക­ല്യാ­ണ പാര്‍­ട്ടി­യു­ടെ കാര്‍ റോ­ഡില്‍ നിര്‍­ത്തി­യി­ട്ടി­രു­ന്നത് പിറ­കെ വ­രി­ക­യാ­യി­രു­ന്ന തങ്ങള്‍  മാ­റ്റാന്‍ ആ­വ­ശ്യ­പ്പെ­ട്ടിരു­ന്നു. കുറ­ച്ചു ക­ഴി­ഞ്ഞ­പ്പോള്‍ പി­ന്തു­ടര്‍­ന്നെത്തി­യ കെ.എല്‍ 14 കെ 4101 ന­മ്പര്‍ കാര്‍ ച­ട്ടം­ഞ്ചാല്‍ വ­ള­വില്‍­ വെ­ച്ച് ലോ­റി­ക്ക് കു­റു­കെ നിര്‍­ത്തി­യിട്ട് ലോ­റി­യു­ടെ ചില്ലു­കള്‍ ക­ല്ലെ­റി­ഞ്ഞ് ത­കര്‍­ത്തു. ഭക്ഷ­ണ­പൊ­തി­കളും സം­ഘം പു­റ­ത്തെ­റി­ഞ്ഞ് ന­ശി­പ്പിച്ചു. പി­ന്നീട് ലോ­റി­ക്കക­ത്തു നിന്നും തങ്ങ­ളെ വ­ലി­ച്ചിറ­ക്കി സം­ഘം മര്‍­ദ്ദി­ക്കു­ക­യും ചെ­യ്‌­തെന്ന് പ­രി­ക്കേ­റ്റ് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന ലോ­റി ഡ്രൈ­വര്‍­മാര്‍ പ­റഞ്ഞു.

Keywords: Lorry drivers, Attacked, Chattanchal, Car, Gang, Kasaragod, Kerala, Malayalam news
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here