എഞ്ചിനീയര്‍ ബഷീറിന്റെ മൃതദേഹം ഖബറടക്കി
Oct 21, 2012, 20:18 IST
പടന്നക്കാട്: ഞായറാഴ്ച രാവിലെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായ മേല്‍പറമ്പ് സ്വദേശി എഞ്ചിനീയര്‍ എ. മുഹമ്മദ് ബഷീറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഉച്ചയോടെ മംഗലാപുരത്ത് നിന്നും മൃതദേഹം പടന്നക്കാട്ടെ സ്വവതിയിലെത്തിച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ള അനേകംപേരാണ് മൃതദേഹം ഒരുനോക്ക് കാണാനും അന്തിമോപചാരം അര്‍പിക്കാനും വീട്ടില്‍ എത്തിയത്.
തന്റെ തട്ടകമായ പി.ഡബ്ല്യൂ. ഡി. വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പുറമെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ആദരാഞലികള് അര്പിച്ചു. മുസ്ലിം ലീഗ് നേതാക്കളനായ എം.സി. ഖമറുദ്ദീന്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാക്കളായ എം.സി. ജോസ്, അഡ്വ. നാരായണന്, ഇ. കുഞ്ഞിക്കേളു നായര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സാജിദ് മവ്വല്‍, മൊയ്തീന്‍കുട്ടി ഹാജി, പി.ഡബ്ല്യൂ.ഡി. ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുരാജ്, ഇബ്രാഹിം കല്ലട്ര തുടങ്ങിയവര്‍ വസതിയിലെത്തി.
പൊതു ദര്‍ശനത്തിനുശേഷം ആറ് മണിയോടെ മൃതദേഹം മേല്പറമ്പിലെത്തിച്ച് മേല്‍പറമ്പ് മുഹിയുദ്ദീന് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ജനാസ നിസ്ക്കാരത്തിന് സഹോദരന് ഡോ. റാഫി നേതൃത്വം നല്കി. സിഡ്കോ ചെയര്മാന് സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവരും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അനുബന്ധചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

Related News:
മേല്പറമ്പിലെ എഞ്ചിനീയര്‍ എ. മുഹമ്മദ് ബഷീര്‍ നിര്യാതനായി
Keywords: Kasaragod, Padannakad, Melparamba, Obituary, Kerala, Engineer, Basheer