വളഞ്ഞും പുളഞ്ഞും കാറോട്ടം; 4 പേര് അറസ്റ്റില്‍
Oct 15, 2012, 12:13 IST
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഞായറാഴ്ച വൈകിട്ട് പോലീസ് നടത്തിയ പരിശോധനയില്‍ നാലുപേരെ അറസ്റ്റു ചെയ്തു.
ചെമ്മനാട് മദ്യപിച്ച് വളഞ്ഞും പുളഞ്ഞും കാറോടിച്ച എ.എസ്. ഷിബുവിനെ(28) പോലീസ് അറസ്റ്റ് ചെയ്തു. ഷിബു സഞ്ചരിച്ച കെ.എല്‍ 9 എ ബി 2016 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. മധൂറില്‍ മദ്യപിച്ച് ഓട്ടോ ഓടിച്ച പെരിയയിലെ ജയാനന്ദനെ(25) അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 14 എച്ച് 824 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
നെല്ലിക്കുന്ന് കടപ്പുറത്ത് മദ്യപിച്ച് ബൈക്കോടിച്ച പ്രവീണിനെ(28) പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് സഞ്ചരിച്ച കെ.എല്‍ 14 എച്ച് 8923 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. ആര്.ഡി നഗറില്‍ മദ്യപിച്ച് ബൈക്കോടിച്ച പച്ചക്കാട്ടെ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് സഞ്ചരിച്ച കെ.എ 19-12-4252 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Liquor-drinking, Arrest, Police, Custody, Kerala, Chemnad, Nellikunnu