കള്ളതോക്കുണ്ടാക്കി പക്ഷിയെ വെടിവെക്കുന്നതിനിടയില്‍ യുവാവിന് വെടിയേറ്റു
Sep 14, 2012, 12:50 IST
കാസര്‍കോട്: കള്ളതോക്കുണ്ടാക്കി പക്ഷിയെ വെടിവെയ്ക്കുന്നതിനിടയില് യുവാവിന് വെടിയേറ്റു. ബന്തടുക്ക മാണിമൂലയിലെ ചെന്നപ്പന് എന്ന നാരായണനാണ്(35) നെറ്റിക്ക് വെടിയേറ്റത്.
ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയ കള്ളതോക്കില് നിന്നും പക്ഷിയെ വെടിവെയ്ക്കുമ്പോഴാണ് അബദ്ധത്തില്‍ വെടികൊണ്ടത്. ഇരുമ്പ് പൈപ്പില്‍ വെടിമരുന്ന് നിറച്ച് കാഞ്ചിവലിക്കുന്ന ഭാഗം കല്ലും മറ്റും നിറച്ച് കയര്‍കെട്ടി അടയ്ക്കുകയും തോക്കില്‍ തീകൊളുത്തി പക്ഷിയെ വെടിവെയ്ക്കുന്നതിനിടയിലാണ് നാരായണന്റെ നെറ്റിയിലേക്ക് കല്ലും മറ്റും തുളഞ്ഞുകയറിയത്.
യുവാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗലാപുരം വെന്റ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിനെതിരെ ബേഡകം പോലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. നാടന്‍ രീതിയിലാണ് യുവാവ് പക്ഷിവെടിവെയ്ക്കുന്നതിന് തോക്കുണ്ടാക്കിയത്. മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന യുവാവില്‍ നിന്നും പോലീസ് വെള്ളിയാഴ്ച മൊഴിയെടുക്കും. ആദൂര്‍ സി.ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തോക്കിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു.
Keywords: Fake Gun, Birds, Stone, Police, Case, Hospital, Mangalore, Kasaragod, Bandaduka, Kerala