പടന്നക്കാട് മേല്‍പാലം ടോള്‍ പിരിവ് പത്ത് വര്‍ഷം നീളും
Sep 22, 2012, 20:56 IST
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയില്‍ പുതുതായി തുറന്ന മേല്പാലത്തില് ടോള്‍ പിരിവ് സമ്പ്രദായം ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും നീളും. മേല്‍പാലം നിര്‍മാണത്തിന് ചിലവാക്കിയ തുക പലിശ സഹിതം തിരിച്ചുപിടിക്കുക എന്നതാണ് നിലവിലുള്ള സമ്പ്രദായം.
പടന്നക്കാട് മേല്‍പാലത്തിന് ഏതാണ്ട് 45 കോടി രൂപയോളം ചിലവ് വന്നുവെന്നാണ് കണക്ക്. ഈ തുകയും ഇതിന്റെ ഒമ്പത് ശതമാനം അധിക തുകയും പിരിഞ്ഞുകിട്ടുന്നതുവരെ ടോള്‍ പിരിവ് നീളും. സാധാരണ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ടോള്‍ പിരിവിന് ടെണ്ടര്‍ നല്‍കുകയാണ് പതിവ്. പടന്നക്കാട് മേല്‍പാലത്തിന്റെ കാര്യത്തില്‍ തല്ക്കാലം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം തന്നെ ടോള്‍ പിരിവ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കരാറുകാരനെ നിശ്ചയിക്കുന്ന മുറക്ക് അധികൃതര്‍ ടോള്‍ പിരിവില്‍ നിന്ന് പിന്മാറും. പ്രതിവര്‍ഷം അഞ്ചരക്കോടി രൂപയെങ്കിലും പടന്നക്കാട് മേല്‍പാലം ടോള്‍ പിരിവിലൂടെ പിരിഞ്ഞുകിട്ടുമെന്നാണ് കണക്ക്. അങ്ങനെ വരുമ്പോള്‍ പത്ത് വര്‍ഷത്തിനകം 45 കോടി രൂപ അതിന്റെ ഒമ്പത് ശതമാനം പലിശ സഹിതം പിരിച്ചെടുക്കാന്‍ കഴിയും. സെപ്തംബര്‍ 27 മുതല്‍ പടന്നക്കാട് മേല്പാലത്തില് ടോള്‍ പിരിവ് സംവിധാനം ഏര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ടോള്‍ പിരിവിനെതിരെ പടന്നക്കാട്ടും പരിസരത്തും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. പരിസരവാസികളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ പി കരുണാകരന് എംപിയുടെ സാന്നിധ്യത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗം ചേര്‍ന്ന് നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി.
പരിസരവാസികളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യോഗം അഭിപ്രായപ്പെട്ടത്. പടന്നക്കാട് മേല്‍പാലത്തിനടുത്ത് വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്തുവരുന്ന ചെറുകിട വാഹനങ്ങളുടെയും കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടിലുള്ള അംബാസിഡര്‍ കാറുകളുടെയും ടോള്‍ പിരിവ് തുക കുറക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. മൊത്തം ആവശ്യങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും വകുപ്പ് അധികൃതരുടെയും ശ്രദ്ധയില്‍പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മേല്‍പാലത്തിന്റെ സംരക്ഷണത്തിനും വേണ്ടി പി കരുണാകരന് എംപി, ഇ ചന്ദ്രശേഖരന് എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളായി സ്ഥിരം സമിതിക്ക് രൂപം നല്കി. ദേശീയപാത വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറാണ് കണ്‍വീനര്‍. നഗരസഭ ആരോഗ്യ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, കൗണ്‍സിലര്‍മാരായ ടി കുഞ്ഞികൃഷ്ണന്, പി സുശാന്ത്, ടി കുമാരന്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം അസിനാര്‍, വി സുകുമാരന്‍, സി എച്ച് മുഹമ്മദ്ഹാജി, പ്രൊഫ. എ കെ ശങ്കരന്, സി കെ ബാബുരാജ്, ഇ കെ കെ പടന്നക്കാട് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

Keywords: Padannakad, Bridge, Kasaragod, Kerala, Collection Toll