city-gold-ad-for-blogger

പൈക്ക രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിച്ചു

പൈക്ക രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിച്ചു
പൈക്ക രണ്ടാം ഘട്ട ഗെയിംസ് മത്സരം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ചുവരുന്ന ജില്ലാതല പൈക്കാ ഗെയിംസ് മത്സരങ്ങളായ വോളിബോള്‍, കബഡി, ഖൊ-ഖൊ, റസ്‌ലിംഗ്, ജൂഡോ എന്നിവ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ആരംഭിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.അച്യുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് സെബാസ്റ്റ്യന്‍, പ്രവീണ്‍ രാജ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി-ഇന്‍-ചാര്‍ജ്ജ് മുരളീധരന്‍ പാലാട്ട് സ്വാഗതവും സുകേഷ് ഭണ്ഡാരി നന്ദിയും പറഞ്ഞു.

നീലേശ്വരത്ത് നടന്ന നീന്തല്‍ മത്സരത്തില്‍ പരപ്പ ബ്ലോക്ക് ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും നേടി. ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍ നീലേശ്വരം ബ്ലോക്ക് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കിരീടം നേടി. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ഇന്ന് നടന്ന റസ്‌ലിംഗ് മത്സരത്തില്‍ 38 പോയിന്റ് നേടി കാഞ്ഞങ്ങാട് ചാമ്പ്യന്മാരായി. 24 പോയിന്റോടെ മഞ്ചേശ്വരം രണ്ടാം സ്ഥാനവും 10 പോയിന്റോടെ നീലേശ്വരം മൂന്നാം സ്ഥാനവും നേടി.

Keywords: Paika competition, Inauguration N.A.Nellikunnu MLA, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia