city-gold-ad-for-blogger

വൃ­ദ്ധ­യു­ടെ സ്വര്‍­ണം തട്ടി­യ സം­ഘ­ത്തി­ലെ യു­വാവ് അ­റ­സ്റ്റില്‍

വൃ­ദ്ധ­യു­ടെ സ്വര്‍­ണം തട്ടി­യ സം­ഘ­ത്തി­ലെ യു­വാവ് അ­റ­സ്റ്റില്‍
ഉപ്പ­ള: മ­കന്‍ ഗള്‍­ഫില്‍ നിന്നും കൊ­ടു­ത്ത­യ­ച്ച എ­ട്ടു­പ­വന്‍ സ്വര്‍­ണം നല്‍­കാ­മെ­ന്ന് പറ­ഞ്ഞ് ക­ബ­ളി­പ്പി­ച്ചു കൊണ്ടു­പോ­യി വൃ­ദ്ധ­യു­ടെ ര­ണ്ടു പ­വന്‍ തൂ­ക്ക­മു­ള്ള ക­മ്മ­ലു­മാ­യി ര­ക്ഷ­പ്പെ­ട്ട സം­ഭ­വ­ത്തില്‍ ഒ­രാ­ളെ മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. കാസര്‍­കോ­ട് മീ­പ്പു­ഗുരി­യി­ലെ അ­ബ്ദുല്‍ സലാം എ­ന്ന സ­ലാ­മി(36)നെ­യാ­ണ് അ­റ­സ്റ്റു ചെ­യ്­തത്. ഇ­യാ­ളു­ടെ കൂ­ട്ടു­പ്ര­തിയായ മു­സ്­ത്വഫയെ ക­ണ്ടെ­ത്താ­നു­ള്ള അ­ന്വേഷ­ണം തു­ട­രു­ന്ന­താ­യി പോ­ലീ­സ് പ­റഞ്ഞു. ആ­ഗ­സ്റ്റ് ഒ­ന്നി­നാ­ണ് കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. മ­ച്ചം­പാടി കൊ­ടി­യി­ലെ മൊ­യ്­തീ­ന്റെ ഭാ­ര്യ മ­റി­യു­മ്മ(60) യു­ടെ സ്വര്‍­ണ­മാ­ണ് ത­ട്ടി­യെ­ടു­ത്ത­ത്.

മ­ഞ്ചേ­ശ്വര­ത്തെ ആ­ശു­പ­ത്രി­യി­ലെത്തി­യ മ­റി­യു­മ്മ­യെ സ­മീ­പി­ച്ച പ്ര­തി­കള്‍ മ­കന്‍ ഗള്‍­ഫില്‍ നിന്നും എ­ട്ടു­പ­വന്‍ സ്വര്‍­ണം കൊ­ടു­ത്ത­യ­ച്ചി­ട്ടു­ണ്ടെന്നും ക­ട­മ്പാര്‍വ­രെ വ­ന്നാല്‍ സ്വര്‍­ണം നല്‍­കാമെന്നും പ­റഞ്ഞു. ഇ­തു വി­ശ്വ­സി­ച്ച മ­റി­യു­മ്മ യു­വാ­ക്കള്‍­ക്കൊപ്പം ഓ­ട്ടോ­യില്‍ ക­യറി. പ­ത്തു­പ­വന്‍ സ്വര്‍­ണ­മാ­ണ് ഉ­ള്ള­തെന്നും ര­ണ്ടു­പ­വന്‍ ത­ന്നാല്‍ പ­ത്തു­പ­വ­ന്‍ തി­രി­കെ ത­രാ­മെന്ന് യാ­ത്ര­മദ്ധ്യേ അ­റി­യി­ക്കു­ക­യാ­യി­രുന്നു. തു­ടര്‍­ന്ന് മ­റി­യു­മ്മ കമ്മല്‍ ഊ­രി­ക്കൊ­ടു­ത്തു. സ്വര്‍­ണം ല­ഭി­ച്ച­തോ­ടെ പ്ര­തി­കള്‍ ഓട്ടോ നിര്‍­ത്തി മ­റി­യുമ്മ­യെ വ­ഴി­യില്‍ ത­ള്ളി­യിട്ട് ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു.

സം­ഭ­വ­ത്തില്‍ മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് കേ­സെ­ടു­ത്തു­വെ­ങ്കിലും പ്ര­തിക­ളെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ഇ­തി­നി­ട­യി­ലാ­ണ് സമാ­ന മ­റ്റൊ­രു സം­ഭ­വ­ത്തില്‍ സ­ലാ­മി­നെ വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തത്. ചോദ്യം ചെ­യ്യ­ലില്‍ മ­റി­യു­മ്മ­യു­ടെ സ്വര്‍­ണം ത­ട്ടിയതും സ­ലാ­മി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘ­മാ­ണെ­ന്ന സൂ­ച­ന ല­ഭി­ക്കു­ക­യാ­യി­രു­ന്നു. തു­ടര്‍­ന്ന് സ­ലാ­മി­നെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്തു ചോദ്യം ചെ­യ്­ത­പ്പോ­ഴാ­ണ് സംഭ­വം വ്യ­ക്ത­മാ­യത്. മ­റി­യു­മ്മ പ്ര­തി­യെ തി­രി­ച്ച­റി­ഞ്ഞ­താ­യി പോ­ലീ­സ് പ­റഞ്ഞു.

Keywords:  Theft, Youth, Arrest, Gold Ring, Police, Case, Custody, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia