Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

കാസര്‍­കോ­ട് ജില്ലാ മുസ്ലിം ലീ­ഗില്‍ വീണ്ടും വി­ഭാ­ഗീ­യ­തയും പൊ­ട്ടി­ത്തെ­റി­യും

Written By kvartha delta on 1 Sep 2012 | 10:56 pm

Muslim-league, Kasaragod, Chemnad, Panchayath, Cherkalam Abdulla, Kerala
കാസര്‍­കോ­ട്: മാ­സ­ങ്ങള്‍­ക്കു­മു­മ്പ് ജില്ലാ മു­സ്ലീം­ ലീ­ഗി­ലുണ്ടാ­യ വി­ഭാ­ഗീ­യ­ത താല്‍­ക്കാ­ലി­ക­മാ­യി പ­രി­ഹ­രി­ച്ചു­വെ­ങ്കിലും ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യിലേക്കും ദേ­ശീ­യ കൗണ്‍­സി­ലി­ലേക്കും അം­ഗങ്ങ­ളെ തെ­ര­ഞ്ഞെ­ടു­ത്ത­തിനെ­ചൊല്ലി പാര്‍­ട്ടി­ക്ക­ക­ത്ത് വി­ഭാ­ഗി­യ­ത ഉ­ട­ലെ­ടു­ക്കു­കയും ഇ­ത് വന്‍­പൊ­ട്ടി­ത്തെ­റി­യി­ലേ­ക്ക് നീ­ങ്ങു­കയും ചെ­യ്­തു.

ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യി­ലേക്കും ദേശീ­യ കൗണ്‍­സി­ലി­ലേക്കും വ്യ­വ­സാ­യി­ക­ളേയും ബി­സി­ന­സു­കാ­രെയും മാത്രം തെ­ര­ഞ്ഞെ­ടു­ത്ത­താ­ണ് പാര്‍­ട്ടി­യെ പി­ടി­ച്ചു­ലച്ചു­കൊ­ണ്ടി­രി­ക്കു­ന്നത്. ആ­ഗ­സ്­ത് 25ന് ചേര്‍ന്ന ജില്ലാ ക­മ്മി­റ്റി യോ­ഗ­ത്തി­ലാ­ണ് ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യി­ലേക്കും ദേശീ­യ കൗണ്‍­സി­ലി­ലേക്കും അം­ഗങ്ങ­ളെ തെ­ര­ഞ്ഞെ­ടു­ത്തത്. ര­ണ്ട് പ്രധാ­ന നേ­താ­ക്കള്‍ ത­മ്മില്‍ ജില്ലാ ക­മ്മി­റ്റി­യോ­ഗ­ത്തില്‍ ഏ­റ്റു­മു­ട്ട­ലി­ന്റെ വ­ക്കോ­ള്ളം എ­ത്തു­കയും ചെ­യ്­തി­രു­ന്നു.

എം.എസ്. മു­ഹമ്മ­ദ് കുഞ്ഞി, ഗോള്‍­ഡന്‍ അ­ബ്ദുല്‍ ഖാ­ദര്‍ എ­ന്നിവ­രെ ദേ­ശീ­യ കൗണ്‍­സി­ലി­ലേക്കും മൂ­സ ബി. ചെര്‍ക്ക­ള, കെ.എം അ­ബ്ദുര്‍ റ­ഹ്മാന്‍, മ­ജീ­ദ് തള­ങ്ക­ര എ­ന്നിവ­രെ ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യി­ലേ­ക്കും നി­യ­മി­ക്ക­ണ­മെ­ന്നാ­ണ് ഒ­രു പ്ര­മു­ഖ­നേ­താ­വ് നിര്‍­ദ്ദേ­ശം മു­ന്നോ­ട്ട് വെ­ച്ചത്. അ­തേ സമ­യം മ­റ്റൊരു നേ­താ­വ് ചി­ല­പേ­രു­കളും നിര്‍­ദ്ദേ­ശിച്ചു. ഇ­തി­ന്റെ പേ­രി­ലാ­ണ് നേ­താ­ക്കള്‍ ത­മ്മില്‍ വാഗ്വാദ­മു­ണ്ടാ­യത്. അം­ഗങ്ങ­ളെ തെ­ര­ഞ്ഞെ­ടു­ത്ത­തി­നെ­തി­രെ ക­മ്മി­റ്റി­ക്കു­ള്ളിലും പു­റത്തും പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­രു­ന്നു.

സമ്പന്നരെ സ്ഥാ­ന­ങ്ങള്‍ നല്‍­കി തൃ­പ്­തി­പ്പെ­ടു­ത്തു­കയും മു­ഴു­വന്‍­സമ­യം പാര്‍­ട്ടി­പ്ര­വര്‍­ത്ത­ന­ത്തി­നു­വേ­ണ്ടി ജീ­വി­തം ഒ­ഴി­ഞ്ഞു­വെ­ച്ച നേ­താക്ക­ളെ ത­ഴ­യു­കയും ചെ­യ്­ത ജില്ലാ ക­മ്മി­റ്റി­യു­ടെ ന­ടപ­ടി ഇ­തി­ന­കംത­ന്നെ പ­ല പ്രാ­ദേ­ശി­ക ക­മ്മി­റ്റി­കളും ചോ­ദ്യം­ചെ­യ്­തി­ട്ടു­ണ്ട്. ചെ­മ്മ­നാട് പ­ഞ്ചായ­ത്ത് വൈ­സ് പ്ര­സി­ഡന്റ് കല്ല­ട്ര അ­ബ്ദുല്‍ ഖാ­ദ­റി­നെയും ഹു­സൈ­നാര്‍ തെ­ക്കി­ലി­നേയും ജില്ലാ പ്ര­വര്‍­ത്ത­ക­സ­മി­തി­യില്‍ ഉള്‍­പ്പെ­ടു­ത്താ­ത്തി­നെ­തി­രെ ചെ­മ്മ­നാ­ട് പ­ഞ്ചായ­ത്ത് ലീ­ഗ് ക­മ്മി­റ്റി­യി­ലും, ഉദുമ മണ്ഡ­ലം ക­മ്മി­റ്റി­യി­ലും, വാര്‍­ഡ് ക­മ്മി­റ്റി­യിലും ശ­ക്തമാ­യ പ്ര­തി­ഷേ­ധ­മാ­ണ് നി­ല­നില്‍­ക്കു­ന്ന­ത്. തൃ­ക്ക­രി­പ്പൂര്‍ മണ്ഡ­ലം നേ­താ­ക്ക­ളേയും ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യില്‍ ഉള്‍­പ്പെ­ടു­ത്താതെ ത­ഴ­ഞ്ഞ­താ­യി ആ­ക്ഷേ­പ­മുണ്ട്.

കാസര്‍­കോ­ട് വെ­ടി­വെ­പ്പ് കേ­സില്‍ മു­ഖ്യ­പ്ര­തിയാ­യ മുന്‍ കാസര്‍­കോ­ട് എ­സ്.പി. രാം­ദാ­സ് പോത്ത­ന് വി­രു­ന്ന് നല്‍­കി­യ­തി­ന്റെ പേ­രില്‍ അ­ന്വേഷണം നേ­രി­ട്ട നേ­താക്കളെ ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി­യില്‍ ഉള്‍­പ്പെ­ടു­ത്തി­യ­തി­നെ­തി­രെയും പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­ട്ടുണ്ട്. മുസ്ലിം ലീ­ഗ് ജില്ലാ ക­മ്മിറ്റി­യോ­ഗ­ത്തില്‍ ര­ണ്ട് നേ­താ­ക്കള്‍ ത­മ്മി­ലുണ്ടാ­യ  വാഗ്വാദം­ പാര്‍­ട്ടി­ക്കു­ള്ളില്‍ വീണ്ടും വി­ഭാ­ഗി­യ­ത ത­ല­പൊ­ക്കു­ന്ന­തി­ന്റെ സൂ­ച­ന­യാ­യി വി­ല­യി­രു­ത്ത­പ്പെ­ടുന്നു. പാര്‍­ട്ടീ­പാ­ര­മ്പ­ര്യം­പോലും ചോ­ദ്യം­ചെ­യ്യു­ന്ന രീ­തി­യി­ലാ­യി­രിന്നു നേ­താ­ക്കള്‍ ത­മ്മി­ലു­ള്ള വെ­ല്ലു­വിളി. പ­ല­കാ­ര്യ­ങ്ങ­ളിലും ശ­ക്ത­മാ­യ­തും ത­ന്റേ­ട­ത്തോ­ടെ­യു­മുള്ള തീ­രു­മാ­ന­ങ്ങ­ളെ­ടു­ത്ത മുസ്ലിം ലീ­ഗ് ജില്ലാ  പ്ര­സിഡണ്ട്  ചെര്‍ക്ക­ളം അ­ബ്ദുല്ല ക­ഴി­ഞ്ഞ കു­റേ­കാ­ല­ങ്ങ­ളാ­യി അ­യ­ഞ്ഞ സ­മീപ­നം സ്വീ­ക­രി­ച്ചു­വ­ന്ന­താ­ണ് പാര്‍­ട്ടി­യില്‍ വി­മ­തശ­ബ്ദ­ങ്ങള്‍ ഉ­യ­രാന്‍ കാ­ര­ണ­മെ­ന്നാ­ണ് ഒ­രു­വി­ഭാ­ഗം പ­റ­യു­ന്നത്.

അ­തി­നി­ടെ ചെ­മ്മ­നാ­ട് പ­ഞ്ചായ­ത്ത് എ­ട്ടാം­വാര്‍­ഡ് ലീ­ഗ് ക­മ്മി­റ്റി­യു­ടെ പേ­രില്‍ വ്യാ­ജ ലെറ്റര്‍ ഹെ­ഡു­ണ്ടാ­യ­ത് മ­റ്റൊരു വി­വാ­ദ­ത്തി­ന് തിരി­കൊ­ളു­ത്തി­യി­ട്ടു­ണ്ട്. രാ­ജി­വെ­ച്ചു എ­ന്ന് പ­റ­യു­ന്ന നേ­താ­ക്കള്‍ വാര്‍­ത്താ­സ­മ്മേള­നം നട­ത്തി ഇ­തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­വര്‍­ക്കെ­തി­രെ നി­യ­മ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­മെ­ന്ന് മു­ന്ന­റി­യി­പ്പ് നല്‍­കി­യി­ട്ടുണ്ട്. ജില്ലാ ക­മ്മി­റ്റി­യു­ടെ തീ­രു­മാ­ന­ത്തില്‍ പ്ര­തി­ഷേ­ധം ഉ­ണ്ടെ­ങ്കിലും പാര്‍­ട്ടി­ക്കു­ള്ളില്‍ നിന്നു­കൊ­ണ്ടുതന്നെ നേ­തൃ­ത്വ­ത്തി­ന്റെ തീ­രു­മാ­ന­ങ്ങള്‍­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­മെ­ന്നാ­ണ് നേ­താ­ക്കള്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ വ്യ­ക്ത­മാ­ക്കി­യത്. മുസ്ലിം ലീ­ഗില്‍ അ­ച്ചട­ക്കം ന­ഷ്ട­പ്പെ­ടു­ന്ന­ത് സം­സ്ഥാ­ന­നേ­തൃ­ത്വ­ത്തിനും ത­ല­വേ­ധ­ന­യാ­യി മാ­റി­യി­ട്ടുണ്ട്. 

അ­തേ­സമ­യം ജില്ലാ പ്ര­വര്‍­ത്ത­ക­സ­മി­തി­യിലും ദേശീ­യ കൗണ്‍­സി­ലിലും പ­ല­നേ­താ­ക്ക­ളേയും തഴ­ഞ്ഞ് വ്യ­വ­സാ­യി­ക­ളെയും സമ്പന്ന­രേയും മാ­ത്ര­മാ­ണ് ഉള്‍­പെ­ടു­ത്തി­യ­തെ­ന്ന പ്ര­ചാ­ര­ണ­ത്തില്‍ ക­ഴ­മ്പി­ല്ലെ­ന്ന് ജില്ലാ പ്ര­സിഡണ്ട് ചെര്‍ക്ക­ളം അ­ബ്ദു­ല്ല കാസര്‍­കോ­ട് വാര്‍­ത്ത­യോ­ട് പ­റഞ്ഞു. പാര്‍­ട്ടി­യില്‍ വ്യ­വ­സാ­യി­യെന്നോ സ­മ്പ­ന്ന­നെന്നോ വേര്‍­തിരിവില്ല. പാര്‍­ട്ടി­യില്‍ എല്ലാ­വരും സ­മ­ന്മാ­രാണ്. ജില്ലാ ക­മ്മിറ്റി­യോ­ഗ­ത്തില്‍  നേ­താ­ക്കള്‍ ത­മ്മില്‍ വാഗ്വാദം­ ന­ട­ന്നു­വെ­ന്ന   പ്ര­ചാ­ര­ണ­വും ചെര്‍­ക്ക­ളം നി­ഷേ­ധിച്ചു.

Keywords: Muslim-league, Kasaragod, Chemnad, Panchayath, Cherkalam Abdulla, Kerala, IUML.
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here