പാലം ശിലാസ്ഥാപനം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആക്ഷേപം
Sep 17, 2012, 14:47 IST
മഞ്ചേശ്വരം: മണ്ഡലത്തിലെ എന്മകജെ പഞ്ചായത്തിലെ മലങ്കര പുഴയില്‍ നിര്‍മിക്കുന്ന പാലം നിര്‍മാണം മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയതാണെന്നും ഇതിന്റെ ശിലാസ്ഥാപനം ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റി ആരോപിച്ചു. പള്ളം മലങ്കര ഹോണിബാഗിലു പജിയാന റോഡും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതാണ്.
റോഡിന്റെ പണിപൂര്‍ത്തിയാക്കുകയും പാലത്തിന്റെ പകുതി പണി തീരുകയും ചെയതപ്പോള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ മന്ത്രിയെ കൊണ്ടുവന്ന് ശിലാസ്ഥപനം നിര്‍വഹിച്ച് യു.ഡി.എഫ് സര്‍ക്കാരാണ് റോഡും, പാലവും അനുവദിച്ചതെന്ന് വരുത്താനുള്ള യു.ഡി.എഫിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. ശിലാസ്ഥാപന പരിപാടി നാട്ടുകാര്‍ക്കിടിയില്‍ സംസാര വിഷയമായിരിക്കുകയാണ്. പാലത്തിന്റെ ഫില്ലറിന്റെ പണി ഏകദേശം തീരാറായ സമയത്ത് ശിലാസ്ഥാപനം നിര്‍വഹിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപ്പോവില്ലയെന്ന് ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി വ്യക്തമാക്കി.
മുണ്ട്യത്തടുക്ക മലങ്കര ഹോണിബാഗിലു പാലം തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് ഐ.എം.സി.സി ജോയിന്റ് സെക്രട്ടറി ആസിഫ് അലി പാടലടുക്ക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords: Malankara Bridge, Manjeshwaram, CPM, Enmakaje, River, UDF, Inauguration, Kasaragod, DYFI, IMCC






