city-gold-ad-for-blogger

'ആ­രി­ക്കാ­ടി-ക­ട്ട­ത്ത­ട്ക്ക പി.ഡ­ബ്ല്യു.ഡി റോ­ഡ് മെ­ക്കാ­ഡം ടാ­റിം­ഗ് ന­ടത്തണം'

'ആ­രി­ക്കാ­ടി-ക­ട്ട­ത്ത­ട്ക്ക പി.ഡ­ബ്ല്യു.ഡി റോ­ഡ് മെ­ക്കാ­ഡം ടാ­റിം­ഗ് ന­ടത്തണം'
കുമ്പ­ള: കു­മ്പ­ള പ­ഞ്ചാ­യ­ത്തി­ലെ പ­ത്തോ­ളം വാര്‍­ഡു­ക­ളി­ലായി കട­ന്നു പോ­കു­ന്ന പ­ത്തോ­ളം സ്വ­കാര്യ ബ­സു­കള്‍ സര്‍­വീ­സ് ന­ട­ത്തു­ന്ന ആ­രി­ക്കാ­ടി-ക­ട്ട­ത്ത­ട്ക്ക റോ­ഡ് മെ­ക്കാ­ഡം ടാ­റിം­ഗ് ന­ട­ത്ത­ണ­മെ­ന്ന് കു­മ്പ­ള പ­ഞ്ചായ­ത്ത് മെ­മ്പര്‍ ബി.എ. റ­ഹ്മാന്‍ ആ­വ­ശ്യ­പ്പെ­ട്ടു. റോഡ് പൊ­ട്ടി പൊ­ളി­ഞ്ഞ് കുണ്ടും കു­ഴി­യു­മാ­യി ഗ­താ­ഗത യോ­ഗ്യ­മല്ലാ­താ­യി വാ­ഹ­ന യാ­ത്ര­ക്കാര്‍­ക്കും കാല്‍­ന­ട­യാ­ത്ര­ക്കാര്‍ക്കും ഒ­രു പോ­ലെ പ്ര­യാ­സം സൃ­ഷ്ടി­ക്കു­ക­യാണ്.

റോ­ഡി­ന്റെ ഇ­രു വ­ശ­ങ്ങ­ളി­ലും ഡ്രൈ­നേ­ജ് സം­വി­ധാ­നം ഇല്ലാ­ത്തതും പ­ല സ്ഥ­ലത്തും ഫു­ട്­പാ­തി­നേ­ക്കാള്‍ റോ­ഡ് താ­ഴ്­ന്ന് കി­ട­ക്കു­ന്ന­തു മൂ­ലം റോ­ഡില്‍ വെ­ള്ളം കെ­ട്ടി­നില്‍­ക്കു­ന്നു. പ്ര­സ്തുത റോ­ഡില്‍ ആ­രി­ക്കാടി ഓള്‍­ഡ് റോ­ഡ് പ്ര­ദേശ­ത്ത് ഏ­ക­ദേ­ശം 100 മീ­റ്റര്‍ നീ­ള­ത്തി­ലും, ആ­രി­ക്കാ­ടി മ­സ്­ജി­ദ് ജം­ഗ്­ഷന്‍ മു­തല്‍ കാ­ളി­കാം­ബ ക്ഷേത്രം വ­രെ ഏ­ക­ദേ­ശം 200 മീ­റ്റര്‍ നീ­ള­ത്തി­ലും ഫു­ഡ്­പാ­തി­നേ­ക്കാള്‍ റോഡ് താ­ഴ്­ന്നു കി­ട­ക്കുന്നു.

ഇത് കാര­ണം റോ­ഡ് പൂര്‍­ണ­മാ­യും ത­ക­ര്‍­ന്നു കി­ട­ക്കു­ക­യാണ്. ഇ­തി­നു ശാശ്വ­ത പ­രി­ഹാ­രം കാ­ണാന്‍ റോ­ഡി­നുയ­രം കൂ­ട്ടി ഇന്റര്‍ലോ­ക്ക് ചെ­യ്യു­കയും എല്ലാ ഭാ­ഗ­ങ്ങ­ളിലും റോ­ഡി­ന്റെ ഇ­രു­വ­ശ­ങ്ങ­ളിലും ഓ­വു­ചാല്‍ സം­വി­ധാ­നം ഒ­രു­ക്കു­കയും അ­പ­ക­ട­ങ്ങള്‍ പ­തി­യി­രി­ക്കു­ന്ന പ്ര­സ്തു­ത റോ­ഡി­ന്റെ എല്ലാ വ­ള­വു­കളും വീ­തി കൂ­ട്ടി ഡി­വൈ­ഡര്‍ സ്ഥാ­പി­ക്കു­ക­യും റോ­ഡ് പൂര്‍­ണ­മായും മെ­ക്കാ­ഡം രീ­തി­യില്‍ ടാ­റി­ങ് ചെ­യ്യു­കയും വേണം. ഇ­ക്കാ­ര്യ­ത്തില്‍ ആ­വ­ശ്യമാ­യ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് ബി.എ. റ­ഹ്മാന്‍ പൊ­തു­മ­രാമ­ത്ത് വ­കു­പ്പ് മന്ത്രി വി.കെ. ഇ­ബ്രാഹിം കുഞ്ഞ്, പി.ബി. അ­ബ­ദുര്‍ റ­സാഖ് എം.എല്‍.എ, എ­ക്‌­സി­ക്യൂ­ട്ടീ­വ് എ­ഞ്ചി­നി­യര്‍ പി.ഡ­ബ്ല്യു.ഡി. റോ­ഡ് വി­ഭാ­ഗം കാ­സര്‍ര്‍­കോട്, അ­സി­സ്­റ്റന്റ് എ­ഞ്ചി­നി­യര്‍ പി.ഡ­ബ്ല്യു.ഡി റോ­ഡ് വി­ഭാ­ഗം മ­ഞ്ചേ­ശ്വ­രം എ­ന്നി­വര്‍­ക്ക് നി­വേദ­നം നല്‍കി.

Keywords:  Road-Damage, Arikady, Kumbala, Panchayath-Member, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia