പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ഒളിവില്‍
Sep 24, 2012, 21:21 IST
രാജപുരം: വീട്ടില്‍ അതിക്രമിച്ച് കയറി പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ഒളിവില്‍. പാണത്തൂര്‍ പരിയാരം സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പരിയാരത്തെ ഷിജു(40)വാണ് ഒളിവില്‍ കഴിയുന്നത്.
പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഷിജു ഒളിവില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ജൂണിലാണ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഷിജു വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയതോടെ ഷിജു രക്ഷപ്പെടുകയായിരുന്നു.
പീഡനശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ ഭാവിയോര്‍ത്ത് അന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കാന് തയ്യാറായിരുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തിന്റെ പേരില്‍ ചിലര്‍ കുടുംബത്തെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാരുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് താല്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമം നടത്തുന്നതായുള്ള വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Keywords: Girl, Molestation attempt, Accuse, Escape, Rajapuram, Case, Kasaragod