സംശയസാഹചര്യത്തില്‍ യുവാവിനോടൊപ്പം കണ്ട പെണ്‍കുട്ടിയെ പിടികൂടി
Sep 13, 2012, 18:31 IST
നീലേശ്വരം: സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയെയും കാമുകനായ യുവാവിനെയും നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാത്രി 7.30 മണിയോടെ കരിന്തളം കിളിയളത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മംഗലാപുരം എഞ്ചിനീയറിംങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ 19 കാരിയെയും വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെയുമാണ് നാട്ടുകാര്‍ തടഞ്ഞത്.
ഇരുവരെയും നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ കമിതാക്കളാണെന്നും വീട്ടുകാരുടെ എതിര്‍പ്പുകാരണം ഒളിച്ചോടി വന്നതാണെന്നും യുവാവും പെണ്‍കുട്ടിയും വെളിപ്പെടുത്തി. ഇതിനിടെ വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ജീപ്പ് വരുന്നത് കൊണ്ട് നാട്ടുകാരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു.
അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞ യുവാവിനെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ പേര് അശ്വിനി എന്നാണെന്നും കാസര്‍കോട് ഉളിയത്തടുക്കയാണ് സ്വദേശമെന്നും മംഗലാപുരത്തെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിനിയാണെന്നും കാമുകനോടൊപ്പം ഒളിച്ചോടിയാണ് ഇവിടെയെത്തിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കൈവശം മൂന്ന് ട്രെയിന്‍ ടിക്കറ്റുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

Keywords: Love, Engineering, Student, Youth, Police, Custody, Karinthalam, Nileshwaram,Kasaragod