city-gold-ad-for-blogger

കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു

കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു
പരപ്പ: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമുള്‍­പെടെ അമ്പതോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് യു ഡി എഫ് ചേരിയിലെ സോഷ്യലിസ്റ്റ് ജനതയിലേക്ക് ചേക്കേറുന്നു. പാര്‍ട്ടിയുടെ നയ നിലപാടുകളില്‍ പ്രതിഷേധിച്ച് രണ്ട് വര്‍ഷം മുമ്പ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ച പരപ്പയിലെ എം വി പുരുഷോത്തമന്റെ നേതൃത്വത്തിലേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്.

കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയും തന്‍ പോരിമയും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയാണെന്ന് പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നവര്‍ പറയുന്നു. മലയോര മേഖലയിലെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കോളംകുളവും ബിരിക്കുളവും കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ നഷ്ടപ്പെട്ടത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധമുള്‍­പെടെയുള്ള വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ ഇവര്‍ തീര്‍ത്ഥ നിരാശരായിരുന്നു.

കരിന്തളത്തെയും പരപ്പയിലെയും ഒരു പറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ ടി പി ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ചിരുന്നു. ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ച കരിന്തളത്തെ നേതാവും പുരുഷോത്തമനൊപ്പം സോഷ്യലിസ്റ്റ് ജനതയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയുടെ ജില്ലാ നേതൃത്വവുമായി പാര്‍ട്ടി പ്രവേശന സംബന്ധമായുള്ള പ്രാഥമിക ചര്‍ചകള്‍ നടത്തിയതായി എം വി പുരുഷോത്തമന്‍ പറഞ്ഞു.

പരപ്പയിലെ പൊതു രംഗങ്ങളില്‍ സജീവമായ പുരുഷോത്തമന്റെ സോഷ്യലിസ്റ്റ് ജനതയിലേക്കുള്ള കുടിയേറ്റം വീരന്റെ അനുയായികള്‍ക്ക് ആ­ഹ്ളാദം പകര്‍ന്നിരിക്കുകയാണ്. സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന സമ്മേളനമാരംഭിക്കുന്ന അടുത്ത മാസം 11ന് മുമ്പ് തന്നെ പുരുഷോത്തമനും കൂട്ടര്‍ക്കും പരപ്പയില്‍ സ്വീകരണമൊരുക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍ അറിയിച്ചു.

Keywords: CPM, Worker, UDF, Parappa, Kinanoor-Karithalam Panchayath, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia