വലിയപറമ്പ റോഡ് ഗതാഗത യോഗ്യമാക്കണം
Aug 19, 2012, 22:05 IST
വലിയപറമ്പ: പഞ്ചായത്തിന്റെ ധനസഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നിര്‍മിച്ച് നിലവില്‍ ടാറിംഗ് ചെയ്ത മാവിലാകടപ്പുറം മുതല്‍ പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വരെ റീ-ടാറിംഗും പടന്നക്കടപ്പുറം മുതല്‍ തെക്കോട്ട് വലിയപറമ്പ പാലം വരെ മെറ്റലിംഗും, ടാറിംഗും നടത്തി പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ ചെയര്‍മാനും, ലീഗ് ജില്ലാ പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല മുഖേന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന് പാണ്ട്യാല പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്കി.
പഞ്ചായത്തിലെ 10 കി.മീ റോഡ് പി.ഡബ്യു.ഡി ഏറ്റെടുത്തതില്‍ മന്ത്രിയെ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും നിവേദനം നല്കി. ലീഗ് നേതാക്കളായ എന്‍.കെ ഹമീദ് ഹാജി, കെ.കെ. കുഞ്ഞബ്ദുല്ല, കെ.എം.സി. ഇബ്രാഹിം, കെ.പി. മജീദ് ഹാജി, സി.അസൈനാര്‍ എന്നിവരാണ് നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നത്.

Keywords: Valiyaparamba, Damage, Road, Work, Kasaragod