കൂടുതല്‍ വാഹനമോഷണ കേസുകള്‍ തെളിയുന്നു; കാറും ബൈക്കും കണ്ടെടുത്തു
Aug 21, 2012, 19:41 IST
കാസര്‍കോട്: പിടിയിലായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം നടത്തിയ രണ്ട് വാഹന മോഷണക്കേസുകള്‍ കൂടി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച കാറും ബൈക്കും കുമ്പള, കടമ്പാര്‍ എന്നിവിടങ്ങളില്‍നിന്നും കണ്ടെടുത്തു.
മഞ്ചത്തടുക്ക ശിരിഭാഗിലുവിലെ കരീം (22), മംഗല്പാടി കുക്കാറിലെ അമ്മി എന്ന അമീര്‍ (24), തളങ്കര ബാങ്കോട്ടെ സച്ചു എന്ന ശംസുദ്ധിന് (34) എന്നിവരെ കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ ബൈന്തൂര്‍, പാണ്ടേശ്വര എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന വാഹന മോഷണ കേസുകള്‍ തെളിഞ്ഞത്.
കുന്താപുരത്തിനടുത്ത മസ്കിയില്‍ നിന്നാണ് സംഘം കാര്‍ കവര്‍ച്ചചെയ്തത്. ഈകാര്‍ പൊട്ടിപ്പോയ വൈപ്പര്‍ നന്നാക്കാന്‍ കുമ്പള വര്‍ക്ക്ഷാപ്പില്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. പാണ്ടേശ്വര അത്താവര വൈദ്യനാഥ നഗരത്തില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. ഇരുവാഹനങ്ങളിലും കാസര്‍കോട്ടെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമായി നിര്‍മ്മിച്ച് പതിച്ചിരുന്നു. ബൈക്ക് വാങ്ങിയ കടമ്പാറിലെ മുസ്തഫ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മുസ്ഥഫ മോഷ്ടിച്ച ബൈക്കാണെന്നറിഞ്ഞുകൊണ്ടാണ് ഇടപാട് നടത്തിയത്.
കവര്‍ന്ന കാറില്‍ സഞ്ചരിക്കവെ ഈമാസം എട്ടിനാണ് സംഘത്തെ സി.ഐ. ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തത്. കാറിന് പുറമെ രണ്ട് ബൈക്കുകളും അന്ന് കണ്ടെടുത്തിയിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതികളെ ആഗസ്ത് 17 മുതല്‍ 21 വരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് രണ്ട് വാഹനകവര്ച്ചാ കേസുകൂടി തെളിഞ്ഞത്. പ്രതികളെ സപ്തംബര്‍ നാല് വരെ കോടതി റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു.
Related News

Keywords: Kasaragod, Arrest, Police, Theft, Kerala, Kareem, Ameer, Shamsudheen