അസം ഫണ്ട് വിജയിപ്പിക്കുക: സമസ്ത
Aug 16, 2012, 22:57 IST
കോഴിക്കോട്: വിശുദ്ധറമദാനില്‍ ദുരിതക്കയത്തിലകപ്പെട്ട അസം മുസ്‌ലീങ്ങളുടെ ക്ഷേമത്തിന് വേണ്ടി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ഫണ്ട് വന്‍വിജയമാക്കുന്നതിന് കര്‍മരംഗത്തിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
അസമിലെ കെടുതിയില്‍ കഷ്ഠതയനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും സഹായവും ഉറപ്പ് വരുത്താനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
അസമിലെ കെടുതിയില്‍ കഷ്ഠതയനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും സഹായവും ഉറപ്പ് വരുത്താനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords : Assam fund, Samastha, Kasaragod







